2024 വുമണ്‍സ് നാഷണല്‍ ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി ടാസ്മാനിയ. ക്വീന്‍സ്ലാന്‍ഡിനെ ആറ് തെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടാസ്മാനിയ കിരീടം ഉയര്‍ത്തിയത്.
Tasmania have won the #WNCL for the third year running, defeating Queensland in this year’s final to secure a hat-trick of titles 🏆
👉 https://t.co/ip9oWZOlRm pic.twitter.com/7h2itnJTin
— ESPNcricinfo (@ESPNcricinfo) February 24, 2024
ബ്ലണ്ട്സ്റ്റോണ്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ക്വീന്സ്ലാന്ഡ് ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ക്വീന്സ്ലാന്ഡ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്.
ക്വീന്സ്ലാന്ഡ് ബാറ്റിങ് നിരയില്‍ ചാര്‍ലി നോട്ട് 61 പന്തില്‍ 73 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 119.67 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ജോര്‍ജിയ വോള്‍ 48 പന്തില്‍ 33 റണ്‍സും മികൈല ഹിക്ലി 64 പന്തില്‍ മുത്തം 3 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ടാന്‍സാനിയ ബൗളിങ് നിരയില്‍ ഹെതര്‍ ഗ്രഹാം മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാന്‍സാനിയ 47.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ടാന്സാനിയക്കായി നിക്കോള കാരി 135 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഹെതര്‍ ഗ്രഹാം 75 പന്തില്‍ 63 റണ്‍സ് നേടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചു. എട്ട് ഫോറുകളാണ് ഗ്രഹാമിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ക്വീന്സ്ലാന്ഡ് ബൗളിങ്ങില്‍ ജോര്‍ജിയ ബോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിങ് നടത്തി.
Content Highlight: Tasmania women cricket team won women’s national cricket league
