ജയിലര്‍ എന്ന ചിത്രത്തില്‍ വിനായകന്റെ അസിസ്റ്റന്റായി അഭിനയിച്ച് ശ്രദ്ധ നേടിയ നടനാണ് ഹര്‍ഷദ്. നെല്‍സണ്‍ സംവിധാനം ചെയ്ത സിനിമകളിലൂടെയാണ് ഹര്‍ഷദ് ശ്രദ്ധ നേടിയത്. ജയിലറിലെ ധന്‍രാജ് എന്ന കഥാപാത്രം ഹര്‍ഷദിന് കൊടുത്ത മൈലേജ് ചെറുതല്ല. ഈ വര്‍ഷം തമിഴിലെ വന്‍ വിജയങ്ങളിലൊന്നായ പരിമള ആന്‍ഡ് കോയിലും ഹര്‍ഷദിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കഴിഞ്ഞദിവസം താരം നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് ഹര്‍ഷദ് സംസാരിച്ചു. മലയാളത്തില്‍ ഐ ആം ഗെയിമില്‍ താന്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ടെന്ന് താരം പറഞ്ഞു. ചിത്രത്തില്‍ സെക്കന്‍ഡ് വില്ലനായാണ് താന്‍ വേഷമിടുന്നതെന്നും ഹര്‍ഷദ് പറയുന്നു. കളര്‍ കണ്ണാടിയോട് സംസാരിക്കുകയായിരുന്നു ഹര്‍ഷദ്.
‘മലയാളത്തില്‍ ഐ ആം ഗെയിം എന്ന ഒരു വലിയ സിനിമ ചെയ്തിട്ടുണ്ട്. ദുല്‍ഖറിനൊപ്പമാണ് ആ പടത്തില്‍ ഞാന്‍ അഭിനയിച്ചത്. സത്യം പറയാമല്ലോ, അദ്ദേഹത്തെപ്പോലൊരു മനുഷ്യനെ വേറെ കണ്ടിട്ടില്ല. പക്കാ ജെന്റില്‍മാനാണ്. വേറെ ലെവല്‍ മനുഷ്യന്‍. ഐ ആം ഗെയിം വന്‍ പരിപാടിയാണ് ചെയ്തുവെച്ചിരിക്കുന്നത്.
അതിന്റെ സംവിധായകനും അടിപൊളി മനുഷ്യനാണ്, നഹാസ്. പുള്ളി അധികം വൈകാതെ തമിഴില്‍ ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പാണ്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫററും വലിയ പരിപാടിയാണ് ആ പടത്തില്‍ ചെയ്തുവെച്ചിട്ടുള്ളത്. സിനിമ റിലീസായിക്കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലടക്കം വലിയ സംസാരമാകുമെന്ന് ഉറപ്പാണ്,’ ഹര്‍ഷദ് പറഞ്ഞു.
ഐ ആം ഗെയിമില്‍ താന്‍ സെക്കന്‍ഡ് വില്ലനാണെന്നും മിഷ്‌കിനാണ് പ്രധാന വില്ലനാണെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നതെങ്കിലും എല്ലാവരും തന്നോട് നല്ല പെരുമാറ്റമായിരുന്നെന്നും ഹര്‍ഷദ് കൂട്ടിച്ചേര്‍ത്തു. ജയിലറാണ് തനിക്ക് ഐ ആം ഗെയിമിലേക്കുള്ള അവസരം നല്‍കിയതെന്നും താരം പറഞ്ഞു.
ആര്‍.ഡി.എക്‌സ് എന്ന വന്‍ ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്. 50 കോടിയിലേറെ ചെലവഴിച്ച് ഒരുങ്ങുന്ന ചിത്രം ഓണം റിലീസുകള്‍ക്കിടയില്‍ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടാണ്.
Content Highlight: Tamil actor Harshad about Dulquer and I’m Game movie