സിനിമയ്ക്ക് പുറത്ത് ആകെ രണ്ടു കൂട്ടുകാരികൾ മാത്രം, ബന്ധങ്ങളെ അത്ര ചൂസിയായി നോക്കാറില്ല: സ്വാസിക
malayalam movie
സിനിമയ്ക്ക് പുറത്ത് ആകെ രണ്ടു കൂട്ടുകാരികൾ മാത്രം, ബന്ധങ്ങളെ അത്ര ചൂസിയായി നോക്കാറില്ല: സ്വാസിക
നന്ദന. ടി
Wednesday, 12th August 2026, 8:40 am

മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. മനോരമ മാക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക.

ജീവിതത്തിൽ മാനിഫെസ്റ്റേഷൻ, കർമ എന്നിവയിലെല്ലാം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് താനെന്നു പറയുകയാണ് നടി.

സ്വാസിക. Photo. Screen grab/ Youtube

‘കഴിഞ്ഞ ഒരു അഞ്ചാറ് വർഷമായിട്ട് നമ്മൾ ചിന്തിക്കുന്ന, മാനിഫെസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ഒരു പവർ ഉണ്ട്, അത് നമ്മുടെ ജീവിതത്തിൽ റിഫ്ലെക്ട് ചെയ്യും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പിന്നെ നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന കർമം എന്താണോ അത് നമുക്ക് തീർച്ചയായും തിരിച്ചു കിട്ടുന്ന ഒന്നാണ്. പണ്ടൊക്കെ ഞാൻ അമ്പലത്തിൽ പോയാൽ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടാവുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു താങ്ക്സ് മാത്രമേ പറയാറുള്ളൂ.’ നടി പറഞ്ഞു.

പണ്ട് ജീവിതത്തിൽ തനിക്ക് നേടാനാവാത്ത കാര്യങ്ങളിൽ വിഷമിച്ചിരുന്നെങ്കിൽ, ഇന്ന് തനിക്ക് ലഭിച്ച കാര്യങ്ങൾക്ക് നന്ദി പറയാൻ താൻ പഠിച്ചു എന്നും നടി വ്യക്തമാക്കുന്നു.

‘നമുക്ക് ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ കിട്ടിയിട്ടുണ്ട്, അപ്പോൾ അതിനൊരു നന്ദി എപ്പോഴും ഉണ്ടാവണം എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. പണ്ട് താങ്ക് യു ഇല്ല, പകരം അയ്യോ അതായിരുന്നു എന്റെ ആവശ്യം, ഇത് കിട്ടിയെങ്കിലും മറ്റേത് കിട്ടിയില്ലല്ലോ എന്നായിരുന്നു വിഷമം. എന്നാൽ അങ്ങനെയുള്ള കുറേ കാര്യങ്ങളൊക്കെ മാറ്റിയെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.’ സ്വാസിക പറഞ്ഞു.

ജീവിതത്തിൽ സുഹൃത്തുക്കളെ അല്ലെങ്കിൽ ഒപ്പം നിൽക്കുന്ന ആളുകളെ വളരെ ശ്രദ്ധയോടെയാണോ തെരഞ്ഞെടുക്കാറുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്വാസിക.

‘എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും സിനിമയ്ക്ക് പുറത്ത് ആകെ രണ്ടു കൂട്ടുകാരികൾ മാത്രമേയുള്ളൂ. ഇതിനുപുറമേ, ആവശ്യമായ സന്ദർഭങ്ങളിൽ മെന്റലി സപ്പോർട്ട് ചെയ്യുന്ന, നമ്മളെ പിന്തുണയ്ക്കുന്ന ഒരുപാട് ആളുകൾ ഇൻഡസ്ട്രിയിലായാലും ഉണ്ട്. അതുകൊണ്ട് ഞാൻ ബന്ധങ്ങളെ അത്ര ചൂസിയായിട്ടൊന്നും നോക്കിക്കാണാറില്ല. എനിക്ക് സംസാരിക്കാൻ പറ്റുന്ന, എന്റെ കാര്യങ്ങൾ പങ്കുവെക്കാൻ പറ്റുന്ന ആളുകൾ ആരാണെന്ന് തോന്നുമ്പോൾ ഞാൻ സംസാരിക്കും,’ നടി പറഞ്ഞു.

ജീവിതത്തിൽ ആളുകളെ തെരഞ്ഞെടുക്കുന്നതിൽ വലിയ രീതിയിലുള്ള ഫിൽട്ടറിങ് ഒന്നും താൻ നടത്താറില്ല എന്നും നടി കൂട്ടിച്ചേർത്തു.

‘ചില സമയത്ത് ചില ആളുകളോട്, അവരിപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കൾ അല്ലെങ്കിലും ഞാൻ ചിലപ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞുപോകും. പിന്നീടാണ് ഞാൻ ചിന്തിക്കുക ഇവരുടെ അടുത്ത് എന്തിനാണ് പറഞ്ഞത് എന്ന്. എന്നാൽ കുഴപ്പമില്ല, കാരണം ഞാൻ ഒന്നിനെയും അത്ര സീരിയസായി എടുത്ത്, ഇവരിൽ ആര് നല്ലതായിരിക്കും ചീത്തയായിരിക്കും എന്ന രീതിയിൽ ഒരുപാട് ഫിൽറ്റർ ചെയ്യാൻ പോകാറില്ല. എങ്കിലും ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറയാൻ രണ്ടുപേർ എപ്പോഴും ഉണ്ട്, അതിനാൽ എപ്പോളും ഓപ്പണായി നിൽക്കുന്നത് അവരുടെ അടുത്തായിരിക്കും,’ സ്വാസിക പറഞ്ഞു.

സ്വാസിക. Photo. Screen grab/ Youtube

Content Highlight: Swasika opens up about her personal life and relationships with friends

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം