ലോകകപ്പിലെ കില്ലാടികള്‍ക്കിടയില്‍ സൂര്യയും; തൂക്കിയടിച്ചത് കിടിലന്‍ റെക്കോഡ്!
Cricket
ലോകകപ്പിലെ കില്ലാടികള്‍ക്കിടയില്‍ സൂര്യയും; തൂക്കിയടിച്ചത് കിടിലന്‍ റെക്കോഡ്!
ശ്രീരാഗ് പാറക്കല്‍
Sunday, 8th February 2026, 3:40 pm

2026 ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യു.എസ്.എയ്ക്കെതിരായ മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മാത്രമല്ല 171.42 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചത്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരങ്ങള്‍

വിരാട് കോഹ്‌ലി (ഇന്ത്യ) – 8

ആദം സാമ്പ (ഓസ്‌ട്രേലിയ) – 5

ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ) – 5

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 5

മഹേല ജയവര്‍ദ്ധനെ (ശ്രീലങ്ക) – 5

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 4*

എബി ഡിവില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 4

തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക) – 4

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 4

ഷക്കീബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) – 4

ചരിത് അസലങ്ക (ശ്രീലങ്ക) – 3

ആര്‍. അശ്വിന്‍ (ഇന്ത്യ) – 3

ജോസ് ബട്ട്‌ലര്‍ (ഇംഗ്ലണ്ട്) – 3

സനത് ജയസൂര്യ (ശ്രീലങ്ക) – 3

ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക) – 3

കെവിന്‍ പീറ്റേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 3

ആദില്‍ റഷീദ് (ഇംഗ്ലണ്ട്) – 3

ഡാരന്‍ സമി (വെസ്റ്റ് ഇന്‍ഡീസ്) – 3

മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റ് ഇന്‍ഡീസ്) – 3

ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍) – 3

രോഹിത് ശര്‍മ (ഇന്ത്യ) – 3

തബ്രായിസ് ഷംഷി (സൗത്ത് ആഫ്രിക്ക) – 3

സിക്കന്ദര്‍ റാസ (സിംബാബ്‌വേ) -3

മാര്‍ക്കസ് സ്റ്റോയിനിസ് (ഓസ്‌ട്രേലിയ) – 3

ഉമര്‍ ഗുല്‍ (പാകിസ്ഥാന്‍) – 3

ഡേവിഡ് വീസ് (സൗത്ത് ആഫ്രിക്ക) – 3

ലൂക്ക് റൈറ്റ് (ഇംഗ്ലണ്ട്) – 3

യുവരാജ് സിങ് (ഇന്ത്യ) – 3

സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം നേടിയതോടെ മറ്റൊരു റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരിക്കുകയാണ്. പുരുഷ ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയം നേടുന്ന ടീമാകാനാണ് ആതിഥേയര്‍ക്ക് കഴിഞ്ഞത്.

അതേസമയം ലോകകപ്പില്‍ ഇനി ഇന്ത്യയുടെ മത്സരം ഫെബ്രുവരി 12നാഓണ്. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളി. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല നമീബിയക്കെതിരെ സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Suryakumar Yadav In Great Record Achievement In T20 World Cup History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ