ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സുരേഷ് റെയ്ന. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രധാന താരമായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തെ സി.എസ്.കെ ലേലത്തില്‍ വിളിച്ചെടുത്തില്ലായിരുന്നു.
സി.എസ്.കെയുടെ എക്കാലത്തെയും വലിയ റണ്‍ നേട്ടക്കാരനാണ് സുരേഷ് റെയ്ന. ആരാധകരുടെ ഇടയില്‍ ചിന്നതല എന്ന് വിളിപ്പേരുള്ള അദ്ദേഹത്തെ ഒരു കാലത്ത് ക്രിക്കറ്റ് ലോകം മിസ്റ്റര്‍ ഐ.പി.എല്‍ എന്ന് വിളിച്ചിരുന്നു.
ധോണിക്ക് ശേഷം സൂപ്പര്‍കിങ്സ് ആരാധകരുടെ ഏറ്റവും ഫേവറേറ്റ് താരമാണ് സുരേഷ് റെയ്ന. സൂപ്പര്‍ കിങ്സ് ടീമിനോടും ആരാധകരോടും തിരിച്ചും അതുപോലെ കടപ്പാടും സ്നേഹവുമുള്ള താരമാണ് റെയ്ന.
റെയ്ന സി.എസ്.കെയില്‍ നിന്നും പോയപ്പോള്‍ ഒരുപാട് ആരാധകര്‍ നിരാശരായിരുന്നു. ഇപ്പോഴിതാ റെയ്ന സി.എസ്.കെ. ജേഴ്സിയില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകര്‍ ട്വിറ്ററിലും മറ്റു സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലും വീഡിയോ പങ്കുവെച്ചുകൊണ്ട് ആഘോഷമാക്കുകയാണ്.
Nothing beats the feeling of when I’m on the field. Had the best time on the ground!! ❤️🏏#gratitude pic.twitter.com/RCHAOM1t53
— Suresh Raina🇮🇳 (@ImRaina) August 24, 2022
ഒരു ആരാധകന് ജഡേജക്കെതിരെ ഒളിയമ്പുമായി ട്വീറ്റ് ചെയ്തിരുന്നു. എന്തൊക്കെ വന്നാലും റെയ്ന ടീമിന്റെ പോസ്റ്റൊന്നും കളയില്ല എന്നായിരുന്നു അയാള്‍ കമന്റ് ചെയ്തത്. അതാണ് ലോയാല്‍റ്റി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008 മുതല്‍ റെയ്ന സി.എസ്.കെയുടെ ഭാഗമാണ്. സി.എസ്.കെുടെ കൂടെ ഒരുപാട് റെക്കോഡുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സി.എസ്.കെ ഐ.പി.എല്ലില്‍ സ്വന്തമാക്കിയ നാല് ട്രോഫികളിലും അദ്ദേഹം ഭാഗമായിരുന്നു. 2021 ഐ.പി.എല്‍ സീസണിലാണ് അദ്ദേഹം അവസാനമായി സി.എസ്.കെക്കായി കളിച്ചത്.
Guy had so many reasons to delete stuff but still donning the CSK kit instead. Talk about loyalty. pic.twitter.com/JYcoiBqaPI
— Heisenberg ☢ (@internetumpire) August 24, 2022
Suresh Raina practicing in CSK’s practice jersey 🦁💛#WhistlePodu | @ChennaiIPL pic.twitter.com/QvZnV2KxWj
— CSK Fans Army™ (@CSKFansArmy) August 24, 2022
He is still practising in CSK jersey!❤️🥺@ImRaina @ChennaiIPL pic.twitter.com/0ozsJtRbLK
— Shivam Raina (@imshivamraina3) August 25, 2022
Content Highlight: Suresh Raina Playing Cricket In Csk’s Jersey
