കൊച്ചി: സൂപ്പര്‍കപ്പ് ആദ്യ സീസണിലെ മത്സരക്രമം തയ്യാറായി. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഏപ്രില്‍ ആറിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കളി.
ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് നെറോക്ക എഫ്.സി. ഐ ലീഗില്‍18 മത്സരങ്ങളില്‍ ഒമ്പത് ജയവുമായി 32 പോയിന്റ് നേടിയാണ് നെറോക്ക് രണ്ടാം സ്ഥാനക്കാരായത്.
ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക. ഇതില്‍ ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു ടീമുകള്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ശേഷിക്കുന്ന നാല് ടീമുകളെ രണ്ട് ലീഗിലെയും അവസാനത്തെ നാല് സ്ഥാനക്കാര്‍ക്കിടയില്‍ നടത്തുന്ന യോഗ്യത മത്സരത്തിലൂടെ നിശ്ചയിക്കും.
നോകൗട്ട് രീതിയിലാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കുക, അതിനാല്‍ ജയിക്കുന്ന ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. തോറ്റാല്‍ പുറത്താകും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 25 വരെ ഭുവനേശ്വരിലെ കല്ലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

