മുംബൈ: ബോളിവുഡിലെ മസില്‍ ഖാന്‍ സല്‍മാനൊപ്പം സ്റ്റേജില്‍ ഗാനം ആലപിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിയുടെ വീഡിയോ വൈറലാവുന്നു. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്.
സണ്ണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പാടാന്‍ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ് എന്നാമ് സണ്ണി വീഡിയോ പങ്കുവെച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് അഭിനന്ദനങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് താരം കൂടിയാണ് സണ്ണി ലിയോണി. വിദേശത്തായിരുന്നു സണ്ണി ഈ അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.
Content Highlights: Sunny Leone sings on stage with Salman Khan; Video
