അവധിക്കാലം ആഘോഷിക്കാനായി കേരളത്തിലെത്തിയിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം മലയാളി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോള്‍ In love with God’s own country – #Kerala എന്ന ക്യാപ്ഷനോടു കൂടി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
ദില്‍ സേ എന്ന ചിത്രത്തിലെ ദിയാ ചലേ എന്ന പാട്ടിലെ കേരളത്തില്‍ നിന്നുള്ള രംഗങ്ങളില്‍ നടി പ്രീതി സിന്റ അണിഞ്ഞ വസ്ത്രങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സണ്ണിയുടെ ഫോട്ടോ ഷൂട്ട്. പൂവാര്‍ ദ്വീപില്‍ വെച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ചുവന്ന പൊട്ടും ചന്ദനവുമണിഞ്ഞുള്ള സണ്ണിയെ കാണാന്‍ മലയാളിയെ പോലെ തന്നെയുണ്ടെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍.
നേരത്തെ ഉദ്ഘാടനം ചെയ്യാനെത്താമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന് കേരളത്തിലെ വ്യവസായി നടിക്കെതിരെ പരാതി നല്‍കിയതും തുടര്‍ നടപടികളും ഏറെ ചര്‍ച്ചയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് കേരളത്തെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടുള്ള നടിയുടെ പോസ്റ്റുകളെത്തുന്നത്.
Content Highlight: Sunny Leone shares new photo shoot pics from Kerala says she is in love with Kerala
