ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്റ്റാർ ഓൾ റൗണ്ടർ ക്രുണാൽ പാണ്ഡ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ലോകകപ്പ് നേടണമെങ്കിൽ ക്രുണാലിനെ പോലുള്ള താരങ്ങളെ ഇന്ത്യൻ ടീമിൽ എടുക്കണമെന്നാണ് ഗവാസ്കർ പറഞ്ഞത്.
ബൗളിങ്, ബാറ്റിങ്, ഫീൽഡിങ് തുടങ്ങിയ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരമാണ് ക്രുണാലെന്നും ഗവാസ്കർ വ്യക്തമാക്കി. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ ഇതിഹാസം.
‘അദ്ദേഹം മികച്ച ഒരു ക്രിക്കറ്റ് താരമാണ്. ബൗൾ ചെയ്യുമ്പോൾ പന്ത് വലിയ രീതിയിൽ തിരിക്കാറില്ലെങ്കിലും ലൈൻ, ലെങ്ത് എന്നിവ മാറ്റിയെറിയാൻ അദ്ദേഹത്തിന് സാധിക്കും. ബാറ്റർമാരുടെ മനസ് വായിച്ചാണ് അദ്ദേഹം പന്തറിയുന്നത്. ബാറ്റർമാരുടെ പാഡുകളിലേക്ക് പന്തെറിയാനും ഇടയ്ക്ക് ബൗൺസറുകൾ എറിയാനും അദ്ദേഹത്തിന് സാധിക്കും. ബാറ്റർമാരെ പുറത്താക്കാൻ മാത്രമല്ല റൺസ് നേടുന്നത് തടയാനും അദ്ദേഹം തന്ത്രങ്ങൾ ഒരുക്കാറുണ്ട്.
ബാറ്റിങ്ങിലും ഫീൽഡിങ്ങിലും അദ്ദേഹം മികച്ച താരമാണ്. ലോകകപ്പ് നേടണമെങ്കിൽ അത് നേടാൻ കഴിവുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് എന്റെ വിശ്വാസം. അവരുടെ പ്രായം നോക്കേണ്ട ആവശ്യമില്ല. ഐ.പി.എല്ലിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കുന്നുണ്ടെങ്കിൽ അവർ ഫിറ്റാണെന്നും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും ഉറപ്പാക്കണം. അങ്ങനെയുള്ള താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കണം. അതാണ് ചെയ്യേണ്ടത്,’ സുനിൽ ഗവാസ്കർ പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് ക്രുണാൽ പാണ്ഡ്യ കാഴ്ചവെച്ചത്. ടീമിനെ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരാക്കിയതിൽ വലിയ പങ്കാണ് ക്രുണാൽ വഹിച്ചത്. ബൗളിങ്ങിൽ 14 വിക്കറ്റുകളാണ് താരം നേടിയത്. ബാറ്റിങ്ങിൽ ഒമ്പത് ഇന്നിങ്സിൽ നിന്ന് 226 റൺസും താരം സ്വന്തമാക്കി. 37.66 എന്ന ആവറേജും 145.80 എന്ന സ്ട്രൈക്ക്റേറ്റും ക്രുണാലിനുണ്ടായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ഏകദിന മത്സരത്തിലെ നാല് ഇന്നിങ്സിൽ നിന്ന് 58 റൺസാണ് താരം നേടിയത്. അഞ്ച് ഇന്നിങ്സിൽ നിന്ന് രണ്ട് വിക്കറ്റും ഓൾറൗണ്ടർ നേടി. ടി-20യിൽ 19 മത്സരത്തിൽലെ 10 ഇന്നിങ്സിൽ നിന്ന് 26 റൺസും 19 ഇന്നിങ്സിൽ നിന്ന് 15 വിക്കറ്റുമാണ് താരത്തിന്റെ പേരിലുള്ളത്.
ഇന്ത്യക്കായി 19 ടി-20 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. 124 റൺസും 15 വിക്കറ്റുകളും താരം കുട്ടിക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. 2021ലായിരുന്നു താരം അവസാനമായി ഇന്റർനാഷൻൽ ക്രിക്കറ്റിൽ കളിച്ചത്.
Content Highlight: Sunil Gavasker talks the importance Krunal Pandya in Indian cricket team
