ഈ മാസവസാനം നടക്കുന്ന ഹോങ് കോങ് സിക്സസിന്രെ പുതിയ പതിപ്പില് സൂപ്പര് ഓള്റൗണ്ടര് ക്രുണാല് പാണ്ഡ്യ ഇന്ത്യയെ നയിക്കും. നേരത്തെ ക്യാപ്റ്റനായി തീരുമാനിക്കപ്പെട്ടിരുന്ന ഭുവനേശ്വര് കുമാറിന് നാഷണല് ടീമിലേക്ക് വിളിയെത്തിയതോടെയാണ് വൈസ് ക്യാപ്റ്റന് ക്രുണാല് നായകന്റെ കുപ്പായമണിയുന്നത്.
ഒക്ടോബര് 30 മുതല് സെപ്റ്റംബര് ഒന്ന് വരെ മൂന്ന് ദിവസങ്ങളിലായി മോങ് കോക്കിലെ മിഷന് റോഡ് ഗ്രൗണ്ടിലാണ് (Mission Road Ground in Mong Kok) ടൂര്ണമെന്റ് നടക്കുന്നത്.
Captaincy duties? Checked. Excitement levels? Through the roof! 🔥🇮🇳 Krunal Pandya is all set for Hong Kong Sixes 2026! 🤌 #TurnItUpToSix #HongKongSixes #M品牌活動#大型體育活動事務委員會#政府資助計劃 #MMarkEvents #MajorSportsEventsCommittee https://t.co/Asdza8cra9
— Cricket Hong Kong, China (@CricketHK) October 17, 2026
ഭുവനേശ്വറിന് പകരം കുല്വന്ത് ഖജ്രോലിയയാണ് ടീമിന്റെ ഭാഗമാകുന്നത്.
🚨 SQUAD UPDATE 🚨 Kulwant Khejroliya is ready to bring the heat as he officially joins the Indian squad for the Hong Kong Sixes. Time to light up the tournament! 🇮🇳🔥 #TurnItUpToSix #HongKongSixes #M品牌活動#大型體育活動事務委員會#政府資助計劃 #MMarkEvents #MajorSportsEventsCommittee
— Cricket Hong Kong, China (@CricketHK) October 17, 2026
ഇന്ത്യന് ടീം: ക്രുണാല് പാണ്ഡ്യ (ക്യാപ്റ്റന്), നിതീഷ് റാണ, രാഹുല് തെവാട്ടിയ, ശശാങ്ക് സിങ്, രാഹുല് ത്രിപാഠി, ടി. നടരാജന്, കുല്വന്ത് ഖജ്രോലിയ
നാല് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്ണമെന്റിന്റെ ഭാഗമാകുന്നത്. മറ്റ് ടൂര്ണമെന്റുകളിലേതെന്ന പോലെ ഹോങ് കോങ് സിക്സസിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില് തന്നെയാണ്.
ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഹോങ് കോങ്
ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, സ്കോട്ലാന്ഡ്
ഗ്രൂപ്പ് സി: ഇന്ത്യ, പാകിസ്ഥാന്, യു.എ.ഇ
ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാന്, ദക്ഷിണാഫ്രിക്ക, ഒമാന്

2025ലെ പതിപ്പില് മുന് ഇന്ത്യന് താരം ദിനേഷ് കാര്ത്തിക്കിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് നേടാനായത്. 2005ലാണ് ഇന്ത്യ അവസാനമായി ഈ കിരീടം ഉയര്ത്തിയത്.
ഭുവനേശ്വര് കുമാറിന്റെ നേതൃത്വത്തില് ഈ നീണ്ട കിരീട വരള്ച്ചയ്ക്ക് അന്ത്യമിടാന് തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യയുടെ ന്യൂസിലാന്ഡ് പര്യടനത്തിനുള്ള ടീമില് ഇടം പിടിച്ചതിന് പിന്നാലെയാണ് ഭുവിക്ക് ടൂര്ണമെന്റ് നഷ്ടമാകുന്നത്. നാല് വര്ഷത്തിന് ശേഷമാണ് ഭുവി ഇന്ത്യന് ജേഴ്സിയില് കളിക്കാനൊരുങ്ങുന്നത്.
Nothing beats the pride of playing for the country. 🇮🇳💙 Back exactly where he belongs. Bhuvi was set to lead at the Hong Kong Sixes, but the universe had bigger plans. Wishing our Swing King the absolute best as he returns to play in blue! 💙🏏 #TurnItUpToSix #HongKongSixes #M品牌活動#大型體育活動事務委員會#政府資助計劃 #MMarkEvents #MajorSportsEventsCommittee
— Cricket Hong Kong, China (@CricketHK) October 17, 2026
‘ഹോങ് കോങ് സിക്സസ് 2026ല് ഭുവനേശ്വര് കുമാറിന്റെ അഭാവം ഞങ്ങള്ക്ക് തീര്ച്ചയായും നിരാശയുണ്ടാക്കും. എന്നാല്, ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടതില് ഞങ്ങള്ക്ക് ഏറെ സന്തോഷമുണ്ട്. നാല് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് സവിശേഷമായൊരു നാഴികക്കല്ലാണ്.
ന്യൂസിലന്ഡ് പര്യടനത്തില് ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന് അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഭാവിയില് ഹോങ്കോങ് സിക്സസിലേക്ക് അദ്ദേഹത്തെ വീണ്ടും സ്വാഗതം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ക്രിക്കറ്റ് ഹോങ്കോങ് – ചൈനയുടെ കൊമേഴ്സ്യല് ആന്ഡ് മാര്ക്കറ്റിങ് ഡയറക്ടര് അനുരാഗ് ഭട്നഗര് പറഞ്ഞു

ഇതിന് പുറമെ ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് ടി-320 പരമ്പരയ്ക്കിടെ ഇടംകയ്യന് പേസര് അര്ഷ്ദീപ് സിങ്ങിന് പരിക്കേറ്റതിന് പിന്നാലെ നിര്ണായകമായ സീരീസ് ഡിസൈഡര് മത്സരത്തിനുള്ള സ്ക്വാഡിലും താരം ഇടം നേടി.
ന്യൂസിലാന്ഡ് പര്യടനത്തിനുള്ള ഇന്ത്യന് ടി-20 സ്ക്വാഡ്
ശ്രേയസ് അയ്യര് (ക്യാപ്റ്റന്), അഭിഷേക് ശര്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), വൈഭവ് സൂര്യവംശി, തിലക് വര്മ (വൈസ് ക്യാപ്റ്റന്), അക്സര് പട്ടേല്, ശിവം ദുബെ, നിതീഷ് കുമാര് റെഡ്ഡി, നമന് ധിര്, മായങ്ക് യാദവ്, പ്രിന്സ് യാദവ്, അര്ഷ്ദീപ് സിങ്, ഭുവനേശ്വര് കുമാര്, വരുണ് ചക്രവര്ത്തി, കുല്ദീപ് യാദവ്.
ഇന്ത്യയുടെ ന്യൂസിലാന്ഡ് പര്യടനം – ടി-20 പരമ്പര
ആദ്യ മത്സരം: ഒക്ടോബര് 22 – ക്രൈസ്റ്റ് ചര്ച്ച്
രണ്ടാം മത്സരം: ഒക്ടോബര് 24 – ക്രൈസ്റ്റ് ചര്ച്ച്
മൂന്നാം മത്സരം: ഒക്ടോബര് 27 – വെല്ലിങ്ടണ്
നാലാം മത്സരം: ഒക്ടോബര് 30 – ഓക്ലാന്ഡ്
അവസാന മത്സരം: നവംബര് 1 – ഹാമില്ടണ്
Content Highlight: Hong Kong Sixes: Krunal Pandya will lead India
