കൊവിഡിന് ശേഷം തന്നിലെ നടനെ തേച്ചുമിനുക്കിക്കൊണ്ട് പരീക്ഷണ സിനിമകള്‍ ചെയ്ത് ഞെട്ടിച്ച മമ്മൂട്ടി ഇപ്പോള്‍ ട്രാക്ക് മാറ്റുകയാണ്. അസുഖബാധിതനായി ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ കൂടുതലും ശ്രദ്ധ നല്‍കുന്നത് എന്റര്‍ടൈനര്‍ സിനിമകള്‍ക്കാണ്. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന മമ്മൂട്ടി എന്ന സ്റ്റാറിനെ പരമാവധി ഉപയോഗിക്കുന്ന ചിത്രങ്ങളാണ് ലൈനപ്പിലുള്ളത്.

നിലവില്‍ ഷൂട്ട് പുരോഗമിക്കുന്ന മേളയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങളൊരുക്കിയ നിതീഷ് സഹദേവുമായി മമ്മൂട്ടി കൈകോര്‍ക്കുമ്പോള്‍ ഹൈപ്പ് വാനോളമാണ്. കേരള- തമിഴ്‌നാട് ബോര്‍ഡറില്‍ നടക്കുന്ന ആക്ഷന്‍ എന്റര്‍ടൈനറാണ് മേളയെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നുണ്ട്.

സര്‍ക്കസ് മുതലാളിയായ, തമിഴ് ടച്ചുള്ള ഡോണായാണ് മമ്മൂട്ടി മേളയില്‍ വേഷമിടുന്നത്. അസുഖത്തിന് ശേഷം മമ്മൂട്ടി തന്റെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്ന് ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ അടിവരയിടുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു റൂമറാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം.

മരണക്കിണറിനുള്ളില്‍ വെച്ച് മമ്മൂട്ടിയും വില്ലന്മാരും തമ്മില്‍ ഒരു ഗംഭീര ഫൈറ്റുണ്ടെന്നാണ് റൂമറുകള്‍. മമ്മൂട്ടി എന്ന സ്റ്റാറിന്റെ അഴിഞ്ഞാട്ടം തന്നെയാകും മേളയിലെ ഈ ഫൈറ്റെന്നും തിയേറ്ററില്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ സാധിക്കുമെന്നും റൂമറില്‍ പറയുന്നു. ഏതെങ്കിലും വിന്റേജ് സോങ് ബാക്ക്ഗ്രൗണ്ടിലുണ്ടാകുമെന്നും എല്ലാം ഒത്തുവന്നാല്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിക്ക് പുറമെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജീന്‍ പോള്‍ ലാല്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവര്‍ മേളയുടെ ഭാഗമാണ്. വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ജിംഷി ഖാലിദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രം അടുത്ത വര്‍ഷം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. മമ്മൂട്ടിക്കമ്പനിയുടെ ഒമ്പതാമത്തെ പ്രൊജക്ടാണ് മേള.

ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗെറ്റപ്പും ലുക്കുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഈ വര്‍ഷം മമ്മൂട്ടി ഭാഗമായ ചത്താ പച്ച, പേട്രിയറ്റ്, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നീ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനത്തില്‍ ചെറിയ അവശതയുണ്ടായിരുന്നു. എന്നാല്‍ ഇനി വരാനിരിക്കുന്ന സിനിമകളില്‍ ഹൈ എനര്‍ജെറ്റിക്കായിട്ടുള്ള മമ്മൂട്ടിയെ കാണാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Rumors that there is a mass fight by Mammootty in Mela movie