രഞ്ജി ട്രോഫിയില് അമ്പരപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യന് സൂപ്പര്താരം റിങ്കു സിങ്. ഇന്ന് ഗോവക്കെതിരായ മത്സരത്തില് സെഞ്ച്വറി നേടിയാണ് ഉത്തര്പ്രദേശ് താരം തിളങ്ങിയത്. സീസണില് കഴിഞ്ഞ ആറ് ഇന്നിങ്സില് നിന്ന് നാല് സെഞ്ച്വറികളും രണ്ട് അര്ധ സെഞ്ച്വറികളുമാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന് ടീമിലേക്കുള്ള തിരിച്ചുവരവിന് ശക്തമായ മുന്നറിയിപ്പാണ് താരം നല്കിയത്.
Hundred in first match ✅ Hundred in second match ✅ – No Place in India & India A team but Rinku Singh continues to make impact in Ranji Trophy 🔥 He is on a mission, What a batter, hoping BCCI picks him soon, he deserves a spot. https://t.co/w4PnlTg3jX
— Johns. (@CricCrazyJohns) October 18, 2026
ഗോവക്കെതിരായ മത്സരത്തില് അഞ്ചാമനായി കളത്തില് ഇറങ്ങിയത് റിങ്കു 186 പന്തില് നിന്ന് രണ്ട് സിക്സും 11 ഫോറും ഉള്പ്പെടെ 118 റണ്സ് നേടി പുറത്താകാതെ നിന്നു. ടോപ് ഓര്ഡര് തകര്ച്ചയ്ക്ക് ശേഷം ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു റിങ്കു. കഴിഞ്ഞ മത്സരത്തില് ബീഹാറിനെതിരെ 168 പന്തില് നിന്ന് 112 റണ്സും താരം നേടിയിരുന്നു.
Two innings, two tons! What a start to the Ranji Trophy for 𝐑𝐢𝐧𝐤𝐮 𝐒𝐢𝐧𝐠𝐡 🔥 https://t.co/Y0mhd4hLAv
— KolkataKnightRiders (@KKRiders) October 18, 2026
ഇന്ത്യക്കുവേണ്ടി രണ്ട് ഏകദിന മത്സരങ്ങള് കളിച്ച റിങ്കു 55 റണ്സാണ് നേടിയത്. അന്താരാഷ്ട്ര ടി-20യില് 48 മത്സരങ്ങളിലെ 35 ഇന്നിങ്സില് നിന്ന് 702 റണ്സാണ് താരം നേടിയത്. അതേസമയം ഇന്ത്യക്കുവേണ്ടി ഇതുവരെ ടെസ്റ്റില് കളിക്കാന് താരത്തിന് സാധിച്ചിട്ടില്ല. രഞ്ജിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തിന് ഇന്ത്യന് ടീമിലേക്ക് തിരിച്ചെത്താന് സാധിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
🚨 Rinku Singh last 10 Inn. in Ranji trophy 🚨 – 118*(136), 112(168), 176*(247), 165*(273), 68(131), 89(110), 26(32), 10(8), 92(136), 108(148). Inn. – 10 || Runs – 964 || Avg. – 137.7 Politics is only reason Rinku Singh is not playing in team India. https://t.co/wXcugfAoPy
— VIKAS (@Vikas662005) October 18, 2026
ഗോവയ്ക്കെതിരായ മത്സരത്തില് ടോസ് നേടിയ ഉത്തര്പ്രദേശ് ബാറ്റ് ചെയ്യാന് തീരുമാനിക്കുകയായിരുന്നു. തുടര്ന്ന് 71 ഓവറില് 202 റണ്സിന് ഓള് ഔട്ട് ആവുകയായിരുന്നു ഉത്തര്പ്രദേശ്.
ഉത്തര്പ്രദേശിന് വേണ്ടി റിങ്കു സിങ്ങിന് പുറമേ 45 റണ്സ് നേടിയ മാധവ് കൗഷിക്ക് മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന് ആര്യന് ജൂയല് 14 റണ്സും നേടി. മറ്റാര്ക്കും രണ്ടക്കം കടക്കാന് സാധിച്ചില്ല. ഗോവയ്ക്ക് വേണ്ടി യാഷ് കസ്വന്ഗര് അഞ്ച് വിക്കറ്റ് നേടി തിളങ്ങി. നിലവില് മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്സ് നേടിയിട്ടുണ്ട്.
Content Highlight: Rinku Singh In Great Performance In Ranji Trophy
