kabul

കാബൂള്‍:  കാബൂളില്‍ മിനി ബസിലുണ്ടായ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നേപ്പാളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി ജലാലാബാദിലേക്ക് പോകുകയായിരുന്നു ബസ്. അക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

അക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അഫ്ഗാന്‍ അഭ്യന്തരമന്ത്രി സാദിഖ് സിദ്ദീഖി പറഞ്ഞു. കഴിഞ്ഞ മാസം കാബൂളിലെ കോടതിക്ക് സമീപം ബസിന് നേരെ ചാവേറാക്രമണം ഉണ്ടായിരുന്നു. റമദാന്‍ വ്രതം ആരംഭിച്ചതിന് ശേഷം അഫ്ഗാനില്‍ താലിബാന്‍ ആക്രമണം നിര്‍ത്തിവെച്ചിരുന്നു.