terror-attack-in-iraq
ബാഗ്ദാദ്: പടിഞ്ഞാറന്‍ ബഗ്ദാദില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഗര്‍മയിലുള്ള സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബ് ഘടിപ്പിച്ച കാറിടിച്ച് കയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

മരിച്ചവരില്‍ മൂന്ന് പേര്‍ സൈനികരും മറ്റ് മൂന്ന് പേര്‍ തീവ്രവാദികളുമാണ്. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ഇറാഖ് സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇസിസ് അധീന മേഖലയായ ഫല്ലൂജക്ക് സമീപമുള്ള പ്രദേശമാണ് ഗര്‍മ. ഇവിടെ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി കനത്ത പോരാട്ടമാണ് ഇറാഖി സൈന്യവും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യവും നടത്തുന്നത്.