തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും കിരീടം കോഴിക്കോടിന്. കനത്ത പോരാട്ടത്തിനൊടുവില്‍ പാലക്കാടിന് പിന്തള്ളിയാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്.

895 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. പാലക്കാട് 893 പോയിന്റു നേടി. 865 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനം നേടി.

കണ്ണൂര്‍(855), തൃശ്ശൂര്‍(854), എറണാകുളം(824), കോട്ടയം(788), തിരുവനന്തപുരം(786), കൊല്ലം(785), ആലപ്പുഴ(785), കാസര്‍കോട്(755), വയനാട്(710), പത്തനംതിട്ട(700), ഇടുക്കി(661) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

മൂന്നാം തവണയാണ് പാലക്കാടിന് നേരിയ പോയന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടപ്പെടുന്നത്. കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.