ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ 17ാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ നിര്‍ണായകമായ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരബാദ്.
തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ഇറങ്ങിയത്. എന്നാല്‍ വമ്പന്‍ തിരിച്ചിടിയാണ് ടീമിന് ആദ്യ ഓവറില്‍ തന്നെ സംഭവിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറിലെ ആഞ്ചാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്.
അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ അതികം വൈകാതെ വൈഭവ് അറോറയുടെ ആദ്യ ഓവറിന്റെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്ക് ആയാണ് ട്രാവിസ് ഹെഡ് പുറത്തായത്.
MITCHELL STARC – BORN FOR BIG MOMENTS.
– The Greatest of Modern Era. 🥶 pic.twitter.com/GaLlUVfuDM
— Johns. (@CricCrazyJohns) May 26, 2024
ശേഷം ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഉയര്‍ത്തിയടിച്ച് രമണ്‍ദീപിന്റെ കയ്യിലാവുകയായിരുന്നു താരം. 13 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. പവര്‍പ്ലെ പുരോഗമിക്കുമ്പോള്‍ അഞ്ച് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സാണ് ഹൈദരബാദ് നേടിയത്.
Two ball duck vs KKR in Qualifier 1.
Golden Duck vs KKR in Final.– Travis Head in knockouts in IPL 2024. pic.twitter.com/Yj0RKep7ba
— Johns. (@CricCrazyJohns) May 26, 2024
STARC GETS ABHISHEK & TRIPATHI…!!!!
– He is destroying SRH at Chepauk. pic.twitter.com/juoWBUssK8
— Johns. (@CricCrazyJohns) May 26, 2024
ഐ.പി.എല്ലിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടായിരിക്കും കൊല്‍ക്കത്ത ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 2016ന് ശേഷം വീണ്ടും ഐ.പി.എല്ലിന്റെ കിരീടം ചൂടാന്‍ ആയിരിക്കും ഓറഞ്ച് ആര്‍മി ലക്ഷ്യമിടുക.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, വെങ്കിടേശ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി
കെ.കെ.ആര് ഇംപാക്ട് സബ്സ് : അനുകുല്‍ റോയ്, മനീഷ് പാണ്ഡെ, നിതീഷ് റാണ, കെ.എസ്. ഭരത്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ്
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്(വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം, ടി. നടരാജന്
ഹൈദരാബാദ് ഇംപാക്ട് സബ്സ് : സന്‍വീര്‍ സിംഗ്, ഉമ്രാന് മാലിക്, ഗ്ലെന്‍ ഫിലിപ്സ്, വാഷിങ്ടണ്‍ സുന്ദര്‍, ജയ്ദേവ് ഉനദ്കട്ട്
Content highlight: SRH In Big Set Back In IPL 2024 Final
