ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടിയാണ് സോണിയ ബോസ്. തമിഴിലൂടെ അരങ്ങേറിയ സോണിയ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യന്‍ സിനിമയിലെ ചരിത്രമായി മാറിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത സോണിയ തേന്മാവിന്‍ കൊമ്പത്തിലെ കുയിലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടി.
വര്‍ഷങ്ങള്‍ക്കിപ്പുറം തേന്മാവില്‍ കൊമ്പത്ത് റീമാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്യുകയാണ്. 4K സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയ തേന്മാവിന്‍ കൊമ്പത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റീ റിലീസ് വേളയില്‍ പഴയകാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് സോണിയ ബോസ്.

സോണിയ ബോസ് Photo: Screen grab/ One 2 Talks
കുട്ടിക്കാലം മുതല്‍ സിനിമയുടെ ഭാഗമായിരുന്നു താനെന്നും ആദ്യമൊക്കെ മമ്മൂട്ടിയുടെ വലിയ ആരാധികയായിരുന്നെന്നും സോണിയ പറഞ്ഞു. അദ്ദേഹത്തിനൊപ്പമായിരുന്നു കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നതെന്നും അതുകൊണ്ട് അദ്ദേഹത്തോട് പ്രത്യേക ഇഷ്ടമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സോണിയ ബോസ്.
‘അന്നൊക്കെ മമ്മൂട്ടിയങ്കിള്‍ എന്ന് പറഞ്ഞാല്‍ ഹരമായിരുന്നു. അദ്ദേഹത്തിന്റെ റൂമിലേക്ക് പോകാനുള്ള സ്വാതന്ത്യമുണ്ടായിരുന്നു. മമ്മൂട്ടിയങ്കിളിന്റെ റൂമില്‍ പുള്ളി ഉപയോഗിക്കുന്ന ജെ.പി.എസ് എന്ന സിഗരറ്റിന്റെ കൂട് അടുക്കി വെക്കും. അത് ഞാന്‍ എടുത്ത് എന്റെ വീട്ടിലെ ഷെല്‍ഫില്‍ വെക്കുമായിരുന്നു. അത്രക്ക് വലിയ ഡൈഹാര്‍ഡ് ഫാനായിരുന്നു ഞാന്‍.

മമ്മൂട്ടിയങ്കിള്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര ഭ്രാന്തായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ ബുക്കിലെ ലേബലില്‍ മുഴുവന്‍ മമ്മൂട്ടിയങ്കിളായിരുന്നു. പിന്നീട് നൊമ്പരത്തിപ്പൂവിന് ശേഷം ചെറിയൊരു ചേഞ്ച് വന്നു. അതിന് ശേഷം ലാലേട്ടന്റെ ഫാനായി. സെറ്റില്‍ അടുത്ത് കാണുമെന്നല്ലാതെ ലാലേട്ടന്റെ അടുത്ത് അധികം സംസാരിക്കാന്‍ പറ്റിയില്ല,’ സോണിയ പറയുന്നു.
തേന്മാവിന്‍ കൊമ്പത്തിന്റെ സെറ്റില്‍ മോഹന്‍ലാലടക്കമുള്ള ക്രൂവിനൊപ്പം വര്‍ക്ക് ചെയ്തത് നല്ല എക്‌സ്പീരിയന്‍സാണെന്നും താരം പറഞ്ഞു. എന്നാല്‍ ശോഭന, നെടുമുടി വേണു, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോള്‍ തന്നെ അക്കൂട്ടത്തില്‍ കൂട്ടില്ലായിരുന്നെന്നും അഡല്‍ട്ട് ടോക്ക് ആയിരുന്നു അതെന്നും സോണിയ പറയുന്നു.
Content Highlight: Sonia Bose shares the shooting experience with Mammootty and Mohanlal
