S-Sreesanth

തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ക്രിക്കറ്റ് ഇതിഹാസം സച്ചിനോട് ഉപമിച്ച ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരമൊരു താരതമ്യം ശ്രീശാന്ത് നടത്തിയിരുന്നത്.

കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണ്  സച്ചിനോളം വിനീതഭാവമുള്ള വ്യക്തിയാണ് കുമ്മനം. കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും  ഇഷ്ടമുള്ള നേതാവാണ് കുമ്മനമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. നേരത്തെ കേരളത്തെ ഗുജറാത്തുമായി താരതമ്യപ്പെടുത്തിയതിന് ശ്രീശാന്തിനെ സോഷ്യല്‍ മീഡിയ കണക്കറ്റ് കളിയാക്കിയിരുന്നു.


Related: കുമ്മനം സച്ചിനെപോലെ എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകും: എന്‍.എസ് മാധവന്‍


നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്  ശ്രീശാന്ത്.  kummanam

kumman

kum-4

kum-7

kum-2

kum-3

kum-5

kum-1

kum-6