ബ്രേക്കപ്പ് ആയാല്‍ ഉടനെ നായകനുമായി പ്രണയം; അന്തിക്കാട് യൂണിവേഴ്‌സിന് ട്രോള്‍; മറുപടിയുമായി സോഷ്യല്‍ മീഡിയ
Malayalam Cinema
ബ്രേക്കപ്പ് ആയാല്‍ ഉടനെ നായകനുമായി പ്രണയം; അന്തിക്കാട് യൂണിവേഴ്‌സിന് ട്രോള്‍; മറുപടിയുമായി സോഷ്യല്‍ മീഡിയ
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd February 2026, 9:00 pm

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തി കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് വിന്നറായി തീര്‍ന്ന ചിത്രമാണ് സര്‍വ്വം മായ. സമീപകാലത്ത് ബോക്സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം തിയേറ്ററിലെ വിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചയാകുകയാണ്. ചിത്രത്തിലെ ഓരോ ഡീറ്റെയ്‌ലിങ്ങും സോഷ്യല്‍ മീഡിയ ചൂണ്ടികാണിക്കുന്നുണ്ട്.

അന്തിക്കാട് യൂണിവേഴ്സിലെ കഥാപാത്രങ്ങള്‍ക്കുള്ള സമാനതകള്‍ ഇതിനോടകം വൈറലാകുന്നുണ്ട്. സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ തന്നെ ഫീല്‍ഗുഡ് അനുഭവം നല്‍കുന്ന സിനിമയാണ് സര്‍വ്വം മായയെന്നും അന്തിക്കാട് യൂണിവേഴ്സിലെ ക്യൂട്ട് പ്രേതമാണ് ഡെലൂലു തുടങ്ങിയ പോസ്റ്റുകളും നിറയുന്നുണ്ട്.

ഇപ്പോള്‍ അഖില്‍ സത്യന്റെ ആദ്യ സിനിമയായ ‘പാച്ചുവും അത്ഭുതവിളക്കിലും’ സര്‍വ്വം മായ’യിലുമുള്ള ഒരു സമാനതയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുന്നത്. ‘ആരോടെങ്കിലും ബ്രേക്കപ്പ് ആയാല്‍ ഉടനെ നായകന്‍ ആയി റിലേഷനില്‍ ആവും… അന്തിക്കാട് യൂണിവേഴ്സ്’ എന്നീ പോസ്റ്റുകള്‍ ഫേസ്ബുക്കിലും മറ്റ് സിനിമാ പേജുകളിലും നിറയുന്നുണ്ട്.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയില്‍ ഹംസധ്വനി ഫഹദിന്റെ കഥപാത്രമായ പാച്ചുവിനെ കാണുന്നതിന് മുമ്പേ മറ്റൊരാളുമായി കമ്മിറ്റഡാണ്. എന്നാല്‍ പാച്ചു ചില കാര്യങ്ങള്‍ പറയുമ്പോള്‍ ഹംസധ്വനിക്ക് തിരിച്ചറിവുണ്ടാകുകയും ഒരു പോയിന്റില്‍ വെച്ച് ഇത് തന്നെയാണോ തന്റെ ലൈഫ് പാര്‍ട്ണറാകേണ്ടയാള്‍ എന്ന് ചിന്തിക്കുകയും ചെയ്യുന്നു.

തന്റെ അനിയനെ കാണാതായ വിഷമം വര്‍ഷങ്ങളായി ഉള്ളിലുള്ള വ്യക്തിയാണ് ഹംസധ്വനി. എത്രയൊക്കെ സന്തോഷത്തോടെ ഇരുന്നാലും ആ വിഷമത്തില്‍ നിന്ന് മൂവ് ഓണ്‍ ആവാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. എല്ലാം മാറ്റിവെച്ച് എന്‍ഗേജ്‌മെന്റിനായി തന്റെ കാമുകനും അവരുടെ അമ്മയും നിര്‍ബന്ധിക്കുമ്പോള്‍ ഹംസധ്വനി അത് എതിര്‍ക്കുകയും പിന്നീട് ബ്രേക്ക് അപ്പ് ആകുകയും ചെയ്യുന്നു. പിന്നീട് പാച്ചുവുമായി ഹംസധ്വനി പ്രണയത്തിലാകുകയാണ്.

സര്‍വ്വം മായയില്‍ പ്രീതി മുകുന്ദന്‍ അവതരിപ്പിച്ച സാദിയ എന്ന കഥാപാത്രം ഒരു വലിയ ബ്രേക്ക് ഡൗണില്‍ നില്‍ക്കുമ്പോഴാണ് ഗിറ്റാറിസ്റ്റായ പ്രഭേന്ദുവിനെ കാണുന്നതും പരിചയപ്പെടുന്നതും. തനിക്കുണ്ടായ അനുഭവങ്ങളും ദുഖങ്ങളുമൊക്കെ പ്രഭേന്ദുവിനോട് പറയുന്ന സാദിയ പ്രഭേന്ദുവുമായും പെട്ടന്ന് തന്നെ അടുക്കുന്നുണ്ട്.

എന്നാല്‍ ഇത് സിനിമയിലല്ല റിയാലിറ്റിയിലും ഇങ്ങേനെ തന്നെയാണ് സംഭവിക്കാറുള്ളതെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നു. ഒരു ബന്ധം തകര്‍ന്നിരിക്കുമ്പോള്‍ മറ്റൊരാളുമായി പെട്ടെന്ന് റിലേഷന്‍ഷിപ്പിലാകാന്‍ സാധ്യത കൂടുതലാണെന്നും ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെങ്കില്‍ നമ്മളെ സഹായിക്കാനും പ്രശ്‌നങ്ങള്‍ പങ്കുവെക്കാനുമൊരാളെ കിട്ടിയാല്‍ ഇമോഷണലി നമ്മള്‍ അയാളുമായി കണക്ട് ആകുമെന്നും കമന്റുകളുണ്ട്.

ഇത്തരം സംഭവങ്ങള്‍ വളരെ സാധാരണമാണെന്നും തങ്ങളുടെ പലരുടെയും ജീവിതത്തില്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള കമന്റുകള്‍ കാണാം.

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. അടുത്തിടെ ഫഹദിന് പകരം നിവിന്‍ പോളിയെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു പാച്ചു എന്ന് അഖില്‍ സത്യന്‍ വെളിപ്പെടുത്തിയിരുന്നു.

തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് മികച്ച ഫീല്‍ഗുഡ് അനുഭവം സമ്മാനിച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു സര്‍വ്വം മായയെയും പാച്ചുവും അത്ഭുതവിളക്കും.

Content Highlight: Social media has found similarities between films like Patchuvum Athawavilakkum and Sarvam Maya 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.