കൊച്ചി: ഒരു മുറൈ വന്ത് പാര്‍ത്തായാ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ആന്തോളജി ചിത്രമായ നവരസയാണ് പ്രയാഗയുടേതായി അവസാനം പുറത്തിറങ്ങിയത്.

പ്രയാഗയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിനോടൊപ്പം നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വളരെ സ്‌പെഷ്യലായ എന്തോ ഒന്ന് വരുന്നുണ്ടെന്നാണ് താരം പറയുന്നത്.