അപ്രതീക്ഷിതമായിട്ടായിരുന്നു കൊവിഡ് എന്ന രോഗബാധ ലോകത്താകമാനമുള്ള ജനജീവിതത്തെ ബാധിച്ചത്. മാസങ്ങള്‍ നീണ്ടുനിന്ന ലോക്ക്ഡൗണില്‍ എല്ലാ തൊഴില്‍ മേഖയും പൂര്‍ണമായോ ഭാഗികമായോ സ്തംഭിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട തൊഴില്‍ മേഖലയായിരുന്നു ഫിലിം ഇന്‍ഡസ്ട്രി. തിയേറ്ററുകള്‍ മാസങ്ങളോളം അടച്ചിട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരുന്നു തൊഴിലാളികള്‍ ഒന്നടങ്കം അകപ്പെട്ടത്.
എന്നാല്‍ ഈ പ്രതിസന്ധിയ്ക്ക് പരിഹാരമായിട്ടായിരുന്നു ഓവര്‍ ദി ടോപ് അഥവാ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേരുറപ്പിച്ചത്. തിയേറ്ററിന് സമാന്തരമായി ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള പൊതു ഇടമായി കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഇവ മാറുകയും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയുമായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒട്ടനവധി ചിത്രങ്ങളാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്കായി രൂപപ്പെടുത്തിയതും റിലീസ് ചെയ്തതും. ഭാഷാ അതിര്‍വരമ്പുകളില്ലാതെ വലിയ വിഭാഗം ഓഡിയന്‍സിലേക്ക് ചിത്രത്തെ എത്തിക്കാന്‍ ഇവ സഹായകരമാകുകയായിരുന്നു.
എങ്കിലും തിയേറ്ററുകളില്‍ ഇരുന്ന് ചിത്രം ആസ്വദിക്കുന്ന സുഖം ചെറിയ സ്‌ക്രീനുകളില്‍ കാണുമ്പോള്‍ ലഭിക്കുന്നില്ല എന്നത് തന്നെയായിരുന്നു ഈ രീതിയ്ക്ക് വന്ന ഏറ്റവും വലിയ വിമര്‍ശനം. ഇപ്പോഴിതാ ഒ.ടി.ടിയില്‍ റിലീസ് ചെയ്‌തെങ്കിലും തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതായിരുന്നുവെന്ന് അഭിപ്രായമുള്ള ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കുവെക്കുന്ന രണ്ട് മലയാള ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 3യും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയും. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. ജോര്‍ജ് കുട്ടിയ്ക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന് ഏവരും അറിഞ്ഞത് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്ന വിധത്തിലായിരുന്നു രണ്ടാം ഭാഗത്തിലും സംവിധായകന്‍ ട്വിസ്റ്റ് ഒളിപ്പിച്ചുവെച്ചത്. കോടതി മുറിയില്‍ വെച്ച് അസ്ഥി വരുണിന്റെതല്ല എന്ന് പറയുന്ന സീന്‍ തിയേറ്ററിലായിരുന്നെങ്കില്‍ വന്‍ എക്പീരിയന്‍സായേനെ എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് അതേ വര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. ഒരു മലയാള സിനിമയെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചുപറയാന്‍ സാധിക്കത്തക്ക വിധത്തിലുള്ള മേക്കിങ്ങിനായിരുന്നു മിന്നല്‍ മുരളിയിലൂടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ ലോകഃ പോലെ ഉറപ്പായും കോടികള്‍ നേടേണ്ട ചിത്രമായിരുന്നു ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.
ഇവയ്‌ക്കൊപ്പം സൂര്യ നായകനായി തമിഴില്‍ പുറത്തിറങ്ങിയ സുരറൈ പോട്രും, ജയ് ഭീമും, ആര്യയുടെ സര്‍പട്ട പരമ്പരൈയും ഇത്തരത്തില്‍ തിയേറ്റര്‍ റിലീസ് അര്‍ഹിച്ചിരുന്ന ചിത്രങ്ങളാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Social media discusses about films that films that missed theatre release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.