beef-3ഇന്ന് വ്യാഴാഴ്ച, ഈ ആഴ്ച അവസാനിക്കാന്‍ ഇനിയുമുണ്ട് രണ്ട് ദിവസം. ഇതിനിടയില്‍ ഇന്ത്യയില്‍ ആറ് നിരോധന നിയമങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ആദ്യ നിയമം കൊണ്ടുവന്നത്. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഈ നിയമം.

രാഷ്ട്രപതി 1995 ലെ ഭേതഗതി ബില്ലില്‍ ഒപ്പിട്ടതോടെയായിരുന്നു ഈ നിരോധനം നിലവില്‍ വന്നത്. അഞ്ച് വര്‍ഷം വരെ തടവും 10000 രൂപ പിഴയുമായിരിക്കും ഈ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ, എന്ന് മാത്രമല്ല ഇത് ജാമ്യമില്ലാ കുറ്റം കൂടിയാണ്.

photo-01“ഡം ലഗാ കെ ഹൈസ” എന്ന ചിത്രത്തില്‍ ദൈവനിന്ദ നടത്തുന്ന വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് മ്യൂട്ട് ചെയ്യണമെന്നുമുള്ള ഉത്തരവ് തിങ്കളാഴ്ച തന്നെയാണ് പുറത്ത് വന്നത്. ഇങ്ങനെ അഞ്ച് വാക്കുകളാണ് ചിത്രത്തില്‍ നിരോധിച്ചിരിക്കുന്നത്.

photo-4“ഡേട്ടി പോളിറ്റിക്‌സ്” എന്ന ചിത്രം ചൊവ്വാഴ്ച പാറ്റ്‌ന ഹൈക്കോടതി നിരോധിച്ചു. ദോഷകരമായ സീനുകള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ഈ നിരോധനം. ചിത്രത്തിലെ നായികയായ മല്ലികാ ഷെരാവത് ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന സീന്‍ ചിത്രത്തിലുണ്ടെന്നും ഇത് പതാകയെ അപമാനിക്കുന്നതാണെന്നായിരുന്നു കോടതി വിധി.

മോശമായ ഒരു സീനും ചിത്രത്തിലില്ലെന്നും യാതൊരു കൈകടത്തലും ഇല്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും കാണിച്ച് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും പരാതി നല്‍യിട്ടുണ്ട്.

bbc-01ബുധനാഴ്ചയാണ് നിര്‍ഭയ പെണ്‍കുട്ടിയെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി നിരോധിച്ചത്. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയുടെ അഭിമുഖം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുകയും അത് വിവാദമാവുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു നിരോധനം.

ഈ നിരോധനത്തിനെതിരെ കുട്ടിയുടെ പിതാവടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ബി.ബി.സിക്ക് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

photo-03“ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ” ഇന്ത്യയില്‍ നിരോധിച്ചു. ലൈഗിംകപരമായ പ്രമേയത്തെ ആസ്പദമാക്കിയുള്ള സിനിമ പ്രദര്‍ശിപ്പാക്കാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലന്നായിരുന്നു സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്.

എന്നാല്‍ എന്തുകൊണ്ടാണ് ചിത്രം നിരോധിച്ചത് എന്നതിനോട് പ്രതികരിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ശ്രാവണ്‍ കുമാര്‍ തയ്യാറായില്ല.

photo-2ഇന്ത്യയില്‍ നിന്നുള്ള മാങ്ങ ഇറക്കുമതി നിരോധനം യൂറോപ്പ് നീട്ടി എന്നുള്ളതാണ് മറ്റൊരു വാര്‍ത്ത. ഇത് വ്യാപാരികള്‍ക്ക് നല്ല വാര്‍ത്തയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് അത്ര നല്ല വാര്‍ത്തയല്ല.