ലണ്ടന്‍: ഫുട്ബാള്‍ പരിശീലക സ്ഥാനത്ത് നീണ്ട 26 വര്‍ഷത്തെ ചരിത്ര ദൗത്ത്യത്തിന് ശേഷം ഫുട്ബാള്‍ ലോകത്തിന്റെ എക്കാലത്തേയും മികച്ച പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ് ഇംഗ്ലീഷ് ഫുട്്ബാള്‍ ലോകം യാത്രായപ്പ് നല്‍കി. മാഞ്ചസ്റ്ററിന് ലീഗ് കിരീടം നേടി കൊടുത്താണ് ഫെര്‍ഗൂസണ്‍ മടങ്ങിയത്.[]
രണ്ടരപ്പതിറ്റാണ്ട് നീണ്ട ഫുട്‌ബോള്‍ പരിശീലക സ്ഥാനം അവസാനിപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന് ഇംഗ്ലീഷ് ക്ലബ്ബ് ഫുട്‌ബോള്‍ ലോകം വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്.
ഞായറാഴ്ച സ്വാന്‍സീക്കെതിരെ യുണൈറ്റഡിന്റെ ലീഗ് മത്സരം നടന്ന ഓള്‍ഡ് ട്രാഫഡ് മൈതാനത്തായിരുന്നു കളിക്കു മുമ്പ് ചടങ്ങ് അരങ്ങേറിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനെന്ന നിലയില്‍ ഓള്‍ഡ് ട്രാഫഡ് സ്‌റ്റേഡിയത്തില്‍ ഫെര്‍ഗൂസന്റെ അവസാന മത്സരവുമായിരുന്നു ഇത്. മെയ് 19ന് വെസ്റ്റ് ബ്രോംവിച്ചിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരത്തോടെ ഫെര്‍ഗൂസന്‍ ചുമതലയൊഴിയും.
അദ്ദേഹത്തിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കുന്ന 1500ാമത്തെ മത്സരമായിരിക്കുമത്.
