ന്യൂസിലന്റിലേക്കുള്ള ഇന്ത്യൻ പര്യടനം വരാനിരിക്കുകയാണ്. മൂന്ന് ഫോർമാറ്റ് മത്സരങ്ങൾലടങ്ങിയ പരമ്പര ഒക്ടോബർ 27 ന് ആരംഭിച്ച് ഡിസംബർ ഒന്നിനാണ് അവസാനിക്കുന്നത്.
അഞ്ച് ടി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ ന്യൂസിലാൻഡിൽ കളിക്കുന്നത്. ഒക്ടോബർ 22 മുതൽ നവംബർ ഒന്ന് വരെയാണ് ടി20 പരമ്പര. നവംബർ നാല് മുതൽ നവംബർ 15 വരെയാണ് ഏകദിന മത്സരങ്ങൾ. ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര നവംബർ 19 ന് ആരംഭിച്ച് ഡിസംബർ 1 ന് അവസാനിക്കും.
2027-ലെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മുന്നിൽ കാണുമ്പോൾ ഇന്ത്യയ്ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയാണ്. എന്നാൽ, ഏകദിന മത്സരങ്ങൾ കഴിഞ്ഞ് ആദ്യ ടെസ്റ്റ് തുടങ്ങാൻ വെറും നാല് ദിവസത്തെ ഇടവേള മാത്രമാണ് ബാക്കിയുണ്ടാവുക. ഇത് കളിക്കാർക്കും ടീമിനും വലിയ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ എത്തണമെങ്കിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളും ജയിച്ചേ മതിയാവു.

ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ
ഇതേ സംബന്ധിച്ച് ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ, പരമ്പരയുടെ ഫലം എന്തുതന്നെയായാലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കാൻ സാധ്യതയുണ്ടെന്നും ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.
ഗില്ലിന് പുറമെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാൾ, പ്രസിദ്ധ് കൃഷ്ണ, കെ.എൽ. രാഹുൽ, കുൽദീപ് യാദവ് തുടങ്ങിയ പ്രധാന താരങ്ങളും ഏകദിന, ടെസ്റ്റ് ടീമുകളുടെ ഭാഗമാണ്. അതിനാൽ റെഡ് ബോൾ മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾക്കായി അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് ഇവർക്കും വിശ്രമം നൽകിയേക്കും.

ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ
പരിശീലക സംഘത്തെയും രണ്ട് വിഭാഗങ്ങളായി മാറും. ഒരു വിഭാഗം ഏകദിന ടീമിനൊപ്പവും , മറ്റൊന്ന് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലന സെഷനുകൾക്കുവേണ്ടി കളിക്കാരോടൊപ്പം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പര ഇന്ന് (ഒക്ടോബർ 6 ) ആരംഭിക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ലക്‌നൗ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഒക്ടോബർ 17 ന് പരമ്പര അവസാനിക്കും.
Content Highlights; Shreyas Iyyer will take the captancy when gill go for the rest in newzealand odi series
