ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സായിരുന്നു നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്.
Back to the WINNING ways! 🌟#PBKS end their losing streak with a 7️⃣-wicket win 👊❤️
Scorecard ▶️ https://t.co/2ADKr4dqhi#TATAIPL | #KhelBindaas | #LSGvPBKS pic.twitter.com/YP0tImLNYv
— IndianPremierLeague (@IPL) May 23, 2026
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അയ്യര്‍ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനും അയ്യര്‍ക്ക് സാധിച്ചു. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, സഞ്ജു സാംസണ്‍. സൂര്യകുമാര്‍യാദവ് തുടങ്ങിയ താരങ്ങളെ വീഴ്ത്തിയാണ് അയ്യര്‍ റെക്കോഡ് ലിസ്റ്റില്‍ കുതിച്ചത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍
കെ.എല്‍. രാഹുല്‍ – 197
വിരാട് കോഹ്‌ലി – 212
ശിഖര്‍ ധവാന്‍ – 246
ശ്രേയസ് അയ്യര്‍ – 247*
സൂര്യകുമാര്‍ യാദവ് – 249
സുരേഷ് റെയ്‌ന – 251
രോഹിത് ശര്‍മ – 258
സഞ്ജു സാംസണ്‍ – 269
The captain reporting for duty in a must-win game 👏
Shreyas Iyer wins the Player of the Match award 🌟#TATAIPL | #KhelBindaas | #LSGvPBKS pic.twitter.com/3fthSxMRSv
— IndianPremierLeague (@IPL) May 23, 2026
247 ഇന്നിങ്‌സില്‍ നിന്ന് 7076 റണ്‍സാണ് നിലവില്‍ ശ്രേയസ് ഫോര്‍മാറ്റില്‍ നിന്ന് സ്വന്തമാക്കിയത്. 35.02 എന്ന ആവറേജും 138.47 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. നാല് സെഞ്ച്വറികളും 48 അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ അയ്യര്‍ നേടിയിട്ടുണ്ട്.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.
Content Highlight: Shreyas Iyer Complete 7000 Runs And Achieve Great Record In T20 Format
