ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധിയുടെ ശിവഭക്തി പോസ്റ്റുറില്‍ പതിപ്പിച്ച് ഭോപ്പാല്‍ കോണ്‍ഗ്രസ് നേതൃത്വം.

ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് നടക്കാനിരിക്കെയാണ് ഭോപ്പാലിലെ വിവിധിയിടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സോണിയാഗന്ധി കമല്‍നാഥ് തുടങ്ങിയവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

ഇന്ന് വൈകീട്ട് ബെല്‍ ദൂസെര ഗ്രൗണ്ടില്‍ വെച്ച് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണും. റോഡ് ഷോ നടക്കുന്ന 18 കിലോമീറ്റര്‍ ചുറ്റളവില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ലാല്‍ഘട്ടി, റോയല്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോകുന്നത്. യാത്രയില്‍ ഏഴ് ഇടങ്ങളില്‍ വാഹനം നിര്‍ത്തി രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്യും.

ഇന്ന് വൈകീട്ട് നടക്കുന്ന റാലിയില്‍ ഏകദേശം 15000 ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. യാത്രയ്ക്കായുള്ള എല്ലാ ഒരുക്കുങ്ങളും നടത്തിയതായും പ്രവര്‍ത്തകരെല്ലാം ആവശേത്തിലാണെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.