ന്യൂദല്‍ഹി:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശില്‍പ ഷെട്ടിയുടെ പ്രോഗ്രാമിന് കല്‍മാഡി ചെലവിട്ടത് 71.73 ലക്ഷം രൂപയെന്ന് സിബിഐ. അഴിമതി കഥകളുടെ പേരില്‍ വിവാദമായ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് ഈ ബോളിവുഡ് താരത്തിന്റെ ടീമിന് ഇത്രയും തുക അനധികൃതമായി അനുവദിച്ചത്.
സി.ഡബ്ല്യു.ജി സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയാണ് മാനദണ്ഡങ്ങള്‍ മറികടന്ന് ഇത്രയും വലിയ തുക ജെം ഇന്റര്‍നാഷണല്‍ വഴി ശില്‍പ ഷെട്ടിയുടെ വിസ് ക്രാഫ്ടിന് നല്‍കിയതെന്ന് സിബിഐ വ്യക്തമാക്കി.[]
ഗെയിംസിനു വേണ്ടിയുള്ള സ്വിസ് ടൈമിങ് , സ്‌കോറിങ് ഉപകരണങ്ങള്‍ക്കായി കരാര്‍ നല്‍കിയതും ജെ ഇന്റര്‍നാഷണലിനാണ്. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡി ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്കെതിരെ സി.ബി.ഐ കോടതി കുറ്റം ചുമത്തിയിരുന്നു.
ഗെയിംസ് നടത്തിപ്പില്‍ ടൈം മെഷീന്‍ സ്ഥാപിക്കാനുള്ള കരാര്‍ സ്വിസ് കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയ കേസിലാണ് മുമ്പ് കുറ്റം ചുമത്തിയിരുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാനായിരുന്നു സുരേഷ് കല്‍മാഡി.
സ്വിസ് കമ്പനിയായ സ്വിസ് ടൈമിങ്ങിന് വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 90 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടായത്. കുറ്റകരമായ വഞ്ചന, ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായി ചുമത്തിയിരുന്ന കുറ്റങ്ങള്‍.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ സിബിഐയുടെ പുതിയ കണ്ടെത്തലും വിവാദമാകും.
കേസിലെ മുഴുവന്‍ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘാടക സമിതിയില്‍ നിന്നും സുരേഷ് കല്‍മാഡിയെ പുറത്താക്കിയിരുന്നു.
