മുംബൈ: ഏഷ്യാകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടെസ്റ്റില്‍ കുറച്ചുനാളായി മോശം ഫോമിലാണ് ധവാന്‍.

ധവാന് പകരം യുവതാരം പൃഥ്വി ഷായ്ക്കായിരിക്കും നറുക്ക് വീഴുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്‍ കണ്ടെത്താന്‍ ധവാന് കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിന് തിരിച്ചടിയായത്.

ALSO READ: സച്ചിന്‍ പോയി പകരം ലാലേട്ടന്‍; ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍

ഫോം നഷ്ടത്തിലായിട്ടും ധവാന് തുടരെ അവസരങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. എട്ട് ഇന്നിംഗ്‌സില്‍ 162 റണ്‍സ് മാത്രമാണ് ധവാന്‍ ഇംഗ്ലണ്ടില്‍ നേടിയിരുന്നത്.

എന്നാല്‍ ഏഷ്യാകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഈ 32-കാരന്‍. രോഹിത്-ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കുന്നത്.

ഒക്ടോബര്‍ 4 നാണ് ഇന്ത്യ-വിന്‍ഡീസ് മത്സരം ആരംഭിക്കുന്നത്. 2 ടെസ്റ്റുകളാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുന്നത്.

WATCH THIS VIDEO: