[] തിരുവനന്തപുരം: രാജേട്ടന്‍ വീണ്ടും ശശിയായി. തിരുവനന്തപുരത്ത് താമര വിരിഞ്ഞില്ല. യു.ഡി.എഫ് സ്ഥാനാര്‍്തഥിയും കേന്ദ്ര സഹമന്ത്രിയുമായ ശശി തരുരിന് 13000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് വിജയിച്ചത്. 65% വോട്ടുകള്‍ എണ്ണി്ത്തീര്‍ന്നപ്പോഴും ഒ.രാജഗോപാലിനു വ്യക്തമായ ലീഡ് ഉണ്ടായിരുന്നിട്ടും അവസാന മണിക്കൂറുകളില്‍ തരൂര്‍ ലീഡ് തിരിച്ചെടുക്കുകയായിരുന്നു.

വോട്ടെണ്ണല്  തുടങ്ങിയപ്പോള്‍ തന്നെ ലീഡ് നേടിയിരുന്ന ബി.ജെ.പി സ്ഥാനാര്‍തഥി ഒ.രാജഗോപാലിന് ഒരുഘട്ടത്തില്‍ 10000ത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു. 95 ശതമാനം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴും ഇവര്‍ തമ്മില്‍ നേരിയ ലീഡ് വ്യത്യാസമാണുണ്ടായിരുന്നത്. അതിനിടക്ക് കുറച്ച് സമയം വോട്ടെണ്ണല്‍ നിര്‍്ത്തിവെക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

തപാല്‍ വോട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു താല്‍ക്കാലികമായി വോട്ടണ്ണെല്‍ നിര്‍ത്തിവെക്കാന്‍ കാരണമായത്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് മികച്ച വിജയം നേടിയിരിക്കുകയാണ് ശശി തരൂര്‍.