തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയതായി സമകാലിക മലയാളം വാരിക പത്രാധിപരുടെ വെളിപ്പെടുത്തല്‍.
അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഒരു ഫോണ്‍കോളില്‍ നടിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറഞ്ഞ കാര്യമല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
അഭിമുഖത്തിനിടെ ഇടയ്ക്കിടെ സെന്‍കുമാറിന് ഫോണ്‍ കോളുകള്‍ വന്നിരുന്നു. അതില്‍ ഒരു ഫോണ്‍ സംഭാഷണത്തിലാണ് നടിയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചത്. ഈ സംഭാഷണവും അഭിമുഖം റെക്കോര്‍ഡ് ചെയ്തത്തിനൊപ്പമുണ്ടെന്നും അത് തെളിവായി സമര്‍പ്പിക്കാമെന്നും പത്രാധിപര്‍ പറയുന്നു.
വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ പരാതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ സജി ജയിംസ് സെന്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് പൊലീസ് ഡിജിപിക്ക് കൈമാറിയത്.
Dont Miss ദിലീപിന്റെ ഡി സിനിമാസിനെതിരായ ആരോപണത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം
സ്ത്രീകളെ ആകമാനം അപമാനിക്കുന്ന വാക്കുകളും സെന്‍കുമാര്‍ ഉപയോഗിച്ചതായി വിശദീകരണത്തില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച റെക്കോഡുകള്‍ പരിശോധിക്കാം.
സെന്‍കുമാറിന്റെ അറിവോടെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തതെന്നും ആ സമയം മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെയുണ്ടായിരുന്നുവെന്നും സജി ജയിംസ് പൊലീസ് മേധാവിയെ വിശദീകരണത്തില്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ സമകാലിക മലയാളം വാരികയുടെ എഡിറ്റര്‍ സജി ജെയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപം അടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. എഡിറ്റ് ചെയ്യാത്ത ടേപ്പാണ് വാരിക ക്രൈം ബ്രാഞ്ചിന് നല്‍കിയത്. മുസ്‌ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അതേസമയം താന്‍ പറയാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നതെന്നും വിവാദമായ പരാമര്‍ശം അഭിമുഖത്തില്‍ നല്‍കിയിട്ടില്ലെന്നുമാണ് ബെഹ്‌റയ്ക്ക് നല്‍കിയ കത്തിലൂടെ സെന്‍കുമാര്‍ അറിയിച്ചത്.
