എഡിറ്റര്‍
എഡിറ്റര്‍
ശശി തരൂര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തതിന്റെ പേരില്‍ അര്‍ണബ് ഗോസ്വാമിയുടെ മാനസിക പീഡനം: റിപ്പബ്ലിക് സീനിയര്‍ റിപ്പോര്‍ട്ടര്‍ രാജിവെച്ചു
എഡിറ്റര്‍
Friday 13th October 2017 9:07pm

ന്യൂദല്‍ഹി: ശശി തരൂരിന്റെ ചാരയാണെന്ന് ആരോപിച്ച് നിരന്തര മാനസിക പീഡനത്തെതുടര്‍ന്ന് റിപ്പബ്ലിക്ക് ചാനലില്‍ നിന്ന് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്വേത കോത്താരി രാജി വെച്ചു. റിപ്പബ്ലിക്കിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത ശശി തരൂര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നെന്ന് പറഞ്ഞായിരുന്നു ശ്വേതക്കെതിരെയുള്ള ചാനല്‍ അധികൃതരുടെ പീഢനം.

തന്റെ രാജിക്കുള്ള കാരണങ്ങള്‍ ശ്വേത തന്നെ തന്റെ ടിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പങ്ക് വെച്ചു. തന്റെ രാജി കത്തും കൂടെ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.

ചാനലിലെ നിരന്തര മാനസിക പീഡനത്തെ കുറിച്ച് ശ്വേത പറയുന്നത് ഇങ്ങനെയാണ് ‘2017 ആഗസ്ത് 30-ന് എന്റെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ എന്നോട് പറഞ്ഞു ഞാന്‍ ചാനലില്‍ ശശി തരൂരിന്റെ ചാരയാണെന്ന് അര്‍ണാബ് ഗോസ്വാമി സംശയിക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞെന്ന്. ഇതിന് കാരണമായി പറഞ്ഞത് എന്നെ ട്വിറ്ററില്‍ ശശി തരൂര്‍ ഫോളോ ചെയ്യുന്നു എന്നതാണ്.

എന്റെ സാമ്പത്തിക സ്രോതസ്സ് അടക്കം അന്വേഷിക്കപ്പെട്ടു (ഞാന്‍ തരുരിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയോ എന്നറിയാനായിരുന്നു ഇത്) വിവരങ്ങള്‍ ചോര്‍ത്താന്‍ ഞാന്‍ ശ്രമിക്കുകയാണോ എന്ന് എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ നിരന്തരം ചോദ്യം ചെയ്തിരുന്നു. ഇതൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും അവര്‍ പറയുന്നു.


Also Read ‘സംസ്‌കാരശൂന്യമായ ജല്‍പ്പനങ്ങള്‍ അംഗീകരിക്കാനാകില്ല’; പ്രയാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് ചോദിക്കണമെന്ന് കടകംപളളി സുരന്ദ്രേന്‍


ഇത് ആദ്യമായല്ല തനിക്കെതിരെ ആരോപണങ്ങള്‍ നടക്കുന്നതെന്നും കഴിഞ്ഞ മേയ് മാസം 30 ാം തിയ്യതി ഇതെ എഡിറ്റര്‍ തന്നെ താന്‍ ചെയ്ത ഒരു സ്റ്റിംഗ് ഓപ്പറേഷന് വേണ്ടി പോലീസ് ഉദ്യോഗസ്ഥനുമായി ഞാന്‍ പരിധിവിട്ട് കൊഞ്ചി കുഴഞ്ഞെന്നും സ്റ്റിംഗ് ഓപ്പറേഷനിടെ നടത്തിയ സംഭാഷണങ്ങള്‍ പുറത്ത് വിട്ട് എന്റെ കരിയര്‍ എന്നേക്കുമായി അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും ശ്വേത പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 9 ന് അന്ന് താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രത്യേക പ്രോജക്ട് ടീമില്‍ നിന്നും ഉച്ചക്ക് ഒന്നരക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ തന്നെ പുറത്താക്കി അതിന് എന്താണ് കാരണമെന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ പറഞ്ഞത് , ‘നിങ്ങളോട് സംസാരിക്കുന്നതിന് എന്റെ അന്തസ്സിനു യോജിക്കാത്തതാണെന്നാണ് ഞാന്‍ വീണ്ടും അവര്‍ക്ക് മുകളിലുള്ളവരോട് ഇതെ കാര്യം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും അവര്‍ പറഞ്ഞു.

ശ്വേതക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂം മറ്റും നിരവധിയാളുകള്‍ ഇതിനോടകം വന്നിട്ടുണ്ട്.

Advertisement