ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മേഘ്‌ന ഗുല്‍സാറിന്റെ ക്രൈം ത്രില്ലര്‍ ദായ്‌റയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാണ് പുതിയ പോസ്റ്റര്‍. ഓഗസ്റ്റ് 31ന് ട്രെയിലര്‍ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യമുയര്‍ത്തുന്നതിനൊപ്പം കഥയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
പൊലീസ് ടേപ്പിന്റെ നിരവധി പാളികള്‍ക്കിടയില്‍ പരസ്പരം പുറംതിരിഞ്ഞ് നില്‍ക്കുന്ന കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തില്‍ അവ്യക്തമായ ഒരു മുഖവും കാണാം. ആദ്യ കാഴ്ചയില്‍ തന്നെ കൗതുകമുണര്‍ത്തുന്ന ഈ ദൃശ്യം, രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്താണെന്നും ആ ടേപ്പുകള്‍ക്കുള്ളില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്നുമുള്ള ചോദ്യങ്ങളാണ് പോസ്റ്റര്‍ പ്രേക്ഷകരില്‍ ഉയര്‍ത്തുന്നത്.

കരീനയ്ക്കും മേഘ്‌ന ഗുല്‍സാറിനുമൊപ്പം പൃഥ്വിരാജ്.
കാണാനാകുന്നതും മറച്ചുവെച്ചിരിക്കുന്നതും തമ്മില്‍ വ്യക്തമായൊരു വിഭജനം സൃഷ്ടിക്കുന്നതാണ് പോസ്റ്റര്‍. ഉത്തരങ്ങള്‍ ഇപ്പോഴും അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ട്രെയിലര്‍ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ‘ദായ്‌റ’യെക്കുറിച്ചുള്ള ആകാംക്ഷ കൂടുതല്‍ ശക്തമാകുകയാണ്.
ജംഗ്ലീ പിക്‌ചേഴ്‌സും പെന്‍സ്റ്റുഡിയോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദായ്‌റ’. ‘തല്‍വാര്‍’, ‘റാസി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജംഗിള്‍ പിക്‌ചേഴ്‌സും സംവിധായിക മേഘ്‌ന ഗുല്‍സാറും മൂന്നാം തവണ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Two officers. Two perspectives. One Truth.
The trailer unfolds on 31st August.Inspired by true events.
Daayra arrives In Cinemas in Hindi & Malayalam on 18th September 2026@meghnagulzar #KareenaKapoorKhan @JungleePictures @vineetjaintimes @jayantilalgada @gada_dhaval… pic.twitter.com/zuYzBks6AY— Prithviraj Sukumaran (@PrithviOfficial) August 25, 2026
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദായ്‌റ’ ഒരുക്കിയിരിക്കുന്നത്. യഷ് കേസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയിലെ ഓരോ കണ്ണിയും പതിയെ ചേരുമ്പോള്‍, സത്യം, നീതി, ഉത്തരവാദിത്തം എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ഒരു ത്രില്ലിങ് കഥയായാണ് ‘ദായ്‌റ’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. പെന്‍ മറുധര്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ‘ദായ്‌റ’ 2026 സെപ്റ്റംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും.
Content Highlight: Second Look poster of Prithviraj’s upcoming movie Daayra out
