സ്റ്റോക്‌സിന് സെഞ്ച്വറി; ആഷസില്‍ സമനില
ashes 2019
സ്റ്റോക്‌സിന് സെഞ്ച്വറി; ആഷസില്‍ സമനില
ന്യൂസ് ഡെസ്‌ക്
Monday, 19th August 2019, 8:01 am

ലോര്‍ഡ്‌സ്: രണ്ടാം ആഷസ് ടെസ്റ്റ് സമനിലയില്‍. സ്‌റ്റോക്‌സിന് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ സമനിലയിലെത്തിച്ചത്. 4 വിക്കറ്റിനു 96 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ ഓസീസിനായിരുന്നു മേല്‍ക്കൈ.

എന്നാല്‍ മധ്യനിരയില്‍ കരുതലോടെ കളിച്ച സ്റ്റോക്‌സ്, ജോസ് ബട്ലര്‍ (31) എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട് പിടിച്ചുകയറി. ബട്ലര്‍ക്കു പിന്നാലെയെത്തിയ ജോണി ബെയര്‍‌സ്റ്റോയും (30 നോട്ടൗട്ട്) സ്റ്റോക്‌സിനു പിന്തുണയേകി.

ടെസ്റ്റിലെ ഏഴാം സെഞ്ചുറിയാണ് സ്റ്റോക്‌സ് ഇന്നലെ ലോര്‍ഡ്‌സില്‍ കുറിച്ചത്. രണ്ടാം സെഷനില്‍ തകര്‍ത്തടിച്ച ഇംഗ്ലണ്ട് 48 ഓവറില്‍ 267 റണ്‍സ് എന്ന വിജയലക്ഷ്യമാണു സന്ദര്‍ശകര്‍ക്കു വച്ചുനീട്ടിയത്.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാര്‍ വേഗം പുറത്തായതോടെ ഓസീസ് അപകടം മണത്തു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സ്മിത്തിന്റെ പകരക്കാരന്‍ മാര്‍ന്നസ് ലെബുഷെയ്ന്‍ (59), ട്രാവിസ് ഹെഡ് (42 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഓസീസിനെ തുണച്ചു.

എന്നാല്‍ ലെബുഷെയ്ന്‍, മാത്യു വെയ്ഡ് (1) എന്നിവരെ ജാക്ക് ലീഷ് മടക്കിയതോടെ ഓസീസ് വീണ്ടും സമ്മര്‍ദത്തിലായി. ജോ ഡെന്‍ലിയുടെ ഇടംകൈയന്‍ ക്യാച്ചില്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ (4) കൂടി പുറത്തായതോടെ വിറച്ച ഓസീസ് പിന്നീടുള്ള ഓവറുകള്‍ ഒരു തരത്തില്‍ അതിജീവിച്ച് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീഷ് എന്നിവര്‍ ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീതം വീഴ്ത്തി.

WATCH THIS VIDEO: