തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള വയോധികനെ ബ്രൂണോയില്‍ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ബ്രൂണോയിലെ വയോധികനെ കുറിച്ച് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സുകുമാര കുറിപ്പുമായി രൂപ സാദൃശ്യമുള്ളൊരാള്‍ ബ്രൂണോയിലുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്ത് വന്നത്.
പേരുമാറ്റി ബ്രൂണോയിലെ ഇന്ത്യന്‍ സമൂഹവുമായും മലയാളികളുമായും പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ടാണ് ഇയാള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
സുകുമാര കുറുപ്പ് മരിച്ചതായി കണക്കാക്കി പൊലീസ് കേസ് അവസാനിപ്പിക്കാനാരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു പുതിയ റിപ്പോര്‍ട്ട്. പിന്നാലെയാണ് ബ്രൂണോയില്‍ അന്വേഷണം നടത്താനുള്ള രമേശ് ചെന്നിത്തലയുടെ നിര്‍ദേശം.
ഇത് വെറും അഭ്യൂഹങ്ങളാണെങ്കിലും ഇതുമായി ബന്ധപ്പെട്ട നിഛസ്ഥിതി അറിയേണ്ടതുള്ളതിനാല്‍ വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ നിതിന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ നേരത്തെയും കേട്ടിരുന്നുവെങ്കിലും ഇത് കുറച്ച് കൂടി വിശ്വാസയോഗ്യമായി തോന്നുന്നുവെന്നും അന്വേഷണ ഉദ്യോഗഹസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
Content Highlight:Search resumes for fugitive Sukumara Kurup; Chennithala directs officials to locate the elderly man in Brunei; investigation handed over to the Crime Branch.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.