ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 2026 സീസണിലെ ആദ്യ ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ. മാർച്ച് 28നാണ് പുതിയ സീസണിന് തുടക്കമാകുന്നത്. മെയ് 31 വരെയാണ് ടൂർണമെന്റ് അരങ്ങേറുക.
ഏപ്രിൽ 12 വരെയുള്ള 20 മത്സരങ്ങളുടെ ഷെഡ്യൂളാണ് നിലവിൽ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും ടൂർണമെന്റിന്റെ ബാക്കി ഷെഡ്യൂൾ തീരുമാനിക്കുക എന്ന ബി.സി.സി.ഐ അറിയിച്ചു.
മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിങ്‌സ് (സി.എസ്.കെ) മാർച്ച് 30നാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. സഞ്ജുവിന്റെ പഴ തട്ടകമായ രാജസ്ഥാൻ റോയൽസാണ് ചെന്നൈയുടെ എതിരാളികൾ. ഗുവഹാത്തിയിലാണ് ഈ മത്സരം അരങ്ങേറുക.
ബെംഗളൂരു, മുംബൈ, ഗുവാഹത്തി, മുല്ലാൻപ്പൂർ, ലഖ്‌നൗ കൊൽക്കത്ത, ചെന്നൈ, ദൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ പത്ത് വേദികളിലായാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
സീസണിൽ ആർ.സി.ബി അഞ്ച് ഹോം മത്സരങ്ങൾ ബെംഗളൂരുവിലും രണ്ട് ഹോം മത്സരങ്ങൾ റായ്പൂരിലുമായിരിക്കും കളിക്കുക. ബെംഗളൂരുവിലെ മത്സരങ്ങൾ കർണാടക സർക്കാരിന്റെ അനുമതിക്ക് വിധേയമാണെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
പി.ബി.കെ.എസ് നാല് മത്സരങ്ങൾ മുല്ലാൻപ്പൂരിലും മൂന്നെണ്ണം ധർമശാലയിലുമായിരിക്കും ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. രാജസ്ഥാൻ റോയൽസ് മൂന്നെണ്ണം ഗുവാഹത്തിയിലും ജയ്‌പൂരിൽ നാലെണ്ണത്തിൽ ഹോം മത്സരങ്ങൾക്കായി കളത്തിലെത്തും.
2026 ഐ.പി.എൽ ഷെഡ്യൂൾ
(തീയതി – മത്സരം – വേദി – സമയം എന്നീ ക്രമത്തിൽ)
28/ 03/ 2026 – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs സൺറൈസേഴ്‌സ് ഹൈദരാബാദ് – ബെംഗളൂരു – 7.30
29/ 03/ 2026 -മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – മുംബൈ – 7.30
30/03 /2026 – രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിങ്‌സ് – ഗുവാഹത്തി – 7.30
31/03/ 2026 – പഞ്ചാബ് കിങ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് – മുല്ലാൻപ്പൂർ – 7.30
01/04/2026 – ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ദൽഹി ക്യാപിറ്റൽസ് – ലഖ്‌നൗ – 7.30
09/ 04 /2026 – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ് – കൊൽക്കത്ത – 7.30
10/ 04 /2026 – രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുവാഹത്തി – 7.30
11/ 04/ 2026 – പഞ്ചാബ് കിങ്‌സ് – സൺറൈസേഴ്‌സ് ഹൈദരാബാദ് – മുല്ലാൻപ്പൂർ – 3.30
11/ 04/ 2026 – ചെന്നൈ സൂപ്പർ കിങ്‌സ് vs ദൽഹി ക്യാപിറ്റൽസ് – ചെന്നൈ – 7.30
12/ 04/ 2026 – ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ഗുജറാത്ത് ടൈറ്റൻസ് – 3.30
12/ 04/ 2026 – മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ – 7.30
Content Highlight: Schedule announced for IPL 2026; RCB vs SRH is opening match, While Sanju Samson’s Chennai Super Kings start their journey in 3rd match