ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസ് വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു കരീബിയൻ പടയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ വിൻഡീസ് മറികടക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ തിരിച്ചുവരവിനാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ 41 പന്തിൽ 82 റൺസാണ് സഞ്ജു അടിച്ചെടുത്തത് മ ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

മത്സരത്തിൽ 18 റൺസലെ സെഞ്ച്വറി നഷ്ടമായെങ്കിലും ബൗണ്ടറികളിൽ 100 കടന്നിരിക്കുകയാണ് സഞ്ജു. ഈ കലണ്ടർ ഇയറിൽ 100 ബൗണ്ടറികൾ പൂർത്തിയാക്കിയാണ് സഞ്ജു റെക്കോർഡിട്ടത്. ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ 100 ബൗണ്ടറികൾ പൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു.

മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരെയാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. സ്കൈയും അഭിഷേക് ശർമയും രണ്ട് തവണയാണ് ഈ നേട്ടത്തിലെത്തിയത്. സൂര്യകുമാർ 2022ൽ 174 ബൗണ്ടറികളും 2023ൽ 14 ബൗണ്ടറികളും നേടിയപ്പോൾ അഭിഷേക് ശർമ ഈ കലണ്ടർ ഇയറിൽ 146 ബൗണ്ടറികളും കഴിഞ്ഞ വർഷം 139 ബൗണ്ടറികളും സ്വന്തമാക്കി. ഇഷാൻ കിഷൻ ഈ വർഷം 164 ബൗണ്ടറികളുമായാണ് മുന്നേറുന്നത്.

അതേസമയം സഞ്ജുവിന് പുറമെ ഇഷാൻ കിഷൻ 43 റൺസും ക്യാപ്റ്റൻ ശ്രേയസ്
അയ്യർ 40 റൺസും തിലക് വർമ 44 റൺസും നേടി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെർഫാൻ റൂഥർഫോർഡിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് വിജയിച്ചു കയറിയത്.
37 പന്തിൽ ഏഴ് വീതം സിക്‌സറും ഫോറുമായി 227.03 സ്‌ട്രൈക് റേറ്റിൽ 84 റൺസാണ് റൂഥർഫോർഡ് അടിച്ചെടുത്തത്. ഷായ് ഹോപ്പ് 45 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നു.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-1ന് സമനില പിടിക്കാനും വിൻഡീസിന് സാധിച്ചു. ഒക്ടോബർ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇൻഡോറാണ് വേദി.

 

Content Highlight: Sanju Samson set a new milestone T20I