ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും സിംബാബ്‌വേയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
മത്സരത്തില്‍ രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ നിര്‍ണായക മത്സരത്തിന് കളത്തിലിറങ്ങിയത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഓപ്പണിങ് റോളിലേക്ക് ഇന്ത്യ തിരിച്ചുവിളിച്ചപ്പോള്‍ സൂപ്പര്‍ ഓള്‍റൗഡര്‍ അക്‌സര്‍ പട്ടേലിനെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി.
🚨 Toss 🚨#TeamIndia have been asked to bat first in their second Super 8 Fixture!
Updates ▶️ https://t.co/p4GxtxGkBf#T20WorldCup | #MenInBlue | #INDvZIM pic.twitter.com/VMHTKSVPUC
— BCCI (@BCCI) February 26, 2026
ഫിനിഷര്‍ റോളില്‍ കളിച്ച റിങ്കു സിങ്ങിന് പകരക്കാരനായാണ് സഞ്ജു കളത്തിലിറങ്ങിയത്. വാഷിങ്ടണ്‍ സുന്ദറിനെ മാറ്റിയാണ് അക്‌സര്‍ ടീമില്‍ സ്ഥാനം പിടിച്ചത്.
മത്സരത്തില്‍ വമ്പന്‍ മാര്‍ജിനിലുള്ള വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണിങ് റോളില്‍ മോശം പ്രകടനം നടത്തിയ അഭിഷേക് ശര്‍മയ്ക്കും വണ്‍ഡൗണില്‍ നിറം മങ്ങിയ തിലക് വര്‍മയ്ക്കും പകരമാകും സഞ്ജു ടീമില്‍ ഇടം പിടിക്കുക എന്ന് കരുതിയെങ്കിലും ഇരുവരും ഇലവനിലുണ്ട്.
ലെഫ്റ്റ് – റൈറ്റ് ബാറ്റിങ് കോംബിനേഷനില്‍ ഇറങ്ങിയ ഇന്ത്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ സാധിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ഇന്ത്യ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അകസര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
A look at #TeamIndia‘s Playing XI for the #INDvZIM contest 🙌
Updates ▶️ https://t.co/p4GxtxGkBf#T20WorldCup | #MenInBlue pic.twitter.com/CTXKP3bwIu
— BCCI (@BCCI) February 26, 2026
സിംബാബ്‌വേ പ്ലെയിങ് ഇലവന്‍
തദിവാനഷെ മരുമണി (വിക്കറ്റ് കീപ്പര്‍), ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ്, റയാന്‍ ബ്യൂറല്‍, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ടോണി മുന്‍യോംഗ, തഷിംഗ മുസെക്കിവ, ബ്രാഡ് ഇവാന്‍സ്, ടിനോടെന്‍ഡ മപോസ, ബ്ലെസിങ് മുസരബാനി, റിച്ചാര്‍ഡ് എന്‍ഗാരവ
