ഏകദിനത്തില്‍ സഞ്ജു സാംസണിന് ഇരട്ട സെഞ്ച്വറി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെയുള്ള മത്സരത്തിലാണ് സഞ്ജു ഇരട്ട സെഞ്ച്വറിയെന്ന നേട്ടം കൈവരിച്ചിരിക്കുന്നത്.

125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ച്വറി തികച്ചത്. 2018 ല്‍ ഉത്തരാഖണ്ഡിന്റെ കര്‍ണ കൗശാല്‍ ഇരട്ട സെഞ്ജ്വറി നേടിയിരുന്നു. സഞ്ജുവിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലും സഞ്ജു കളിക്കുമെന്നാണ് കരുതുന്നത്.

സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് 337 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിക്കൊണ്ടിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏതു വിക്കറ്റിലെയും ഉയര്‍ന്ന സ്‌കോറാണിത്. ന്യുസലന്റിനെതിരെ ഹൈദരാബാദിനോടുള്ള മത്സരത്തില്‍ സച്ചിനും ദ്രാവിഡും ചേര്‍ന്നെടുത്ത റണ്‍കൂട്ടുകെട്ടാണ് സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് തകര്‍ത്തിരിക്കുന്നത്.