ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസ് ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ വിൻഡീസ് മറികടക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ തിരിച്ചുവരവിനാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ 41 പന്തിൽ 82 റൺസാണ് സഞ്ജു അടിച്ചെടുത്തത് ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
𝙎𝙞𝙢𝙥𝙡𝙮 𝙎𝙖𝙢-𝙨𝙖𝙩𝙞𝙤𝙣𝙖𝙡 🫡 Relive▶️ https://t.co/BTmW1q4p8t #TeamIndia | #INDvWI | @mflone_ | @IamSanjuSamson https://t.co/yORVCVcwji
— BCCI (@BCCI) October 9, 2026
ഈ മത്സരത്തിൽ കൂടി 80കളിൽ പുറത്തായതോടെ ഒരു വലിയ നിർഭാഗ്യനേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ (ഫുൾ മെമ്പർ) മൂന്ന് തവണ 80 റൺസുകളിൽ പുറത്താവുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് സഞ്ജു മാറിയത്. 2026 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാൻഡിനെതിരെയും സഞ്ജു 89 റൺസിന് പുറത്തായിരുന്നു.
ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ തവണ 80കളിൽ പുറത്തായ താരം, ടീം, വർഷം
സഞ്ജു സാംസൺ – ഇന്ത്യ – 3 – 2026
സിക്കന്ദർ റാസ – സിംബാബ് വേ – 2 – 2022
സൂര്യകുമാർ യാദവ് – ഇന്ത്യ – 2- 2023
ജോസ് ബട്ലർ – ഇംഗ്ലണ്ട് – 2 – 2024
ഫിൽ സാൾട്ട് – ഇംഗ്ലണ്ട് – 2 – 2025
അഭിഷേക് ശർമ – ഇന്ത്യ – 2 – 2026
അതേസമയം മത്സരത്തിൽ സഞ്ജുവിന് പുറമെ ഇഷാൻ കിഷൻ 43 റൺസും ക്യാപ്റ്റൻ ശ്രേയസ്
അയ്യർ 18 പന്തിൽ 40 റൺസ് നേടിയപ്പോൾ 18 പന്തിൽ പുറത്താകാതെ 44 റൺസും നേടി തിലക് വർമയും ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. മൂന്ന് വീതം സിക്‌സറും ഫോറുമാണ് ഇരുവരുടെയും ഇന്നിങ്‌സിലുണ്ടായിരുന്നത്.
വെസ്റ്റ് ഇൻഡീസ് ബൗളിങ്ങിൽ റോസ്റ്റൺ ചെയ്‌സ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഷമർ സ്പ്രിംഗർ രണ്ട് വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെർഫാൻ റൂഥർഫോർഡിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ഇന്ത്യയുയർത്തിയ റൺമല മറികടന്നത്.
37 പന്തിൽ ഏഴ് വീതം സിക്‌സറും ഫോറുമായി 227.03 സ്‌ട്രൈക് റേറ്റിൽ 84 റൺസാണ് റൂഥർഫോർഡ് അടിച്ചെടുത്തത്. ഷായ് ഹോപ്പ് 45 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നു. അവസാന 12 പന്തിൽ വിജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ അക്‌സർ പട്ടേലിനെ രണ്ട് സിക്‌സറിന് പറത്തി ഹോപ്പ് സെഞ്ച്വറിയും ഒപ്പം ടീമിന്റെ വിജയവും ഉറപ്പാക്കുകയായിരുന്നു.
A magnificent century from skipper Shai Hope puts him at the heart of the chase in Ranchi 💯👌 📝: https://t.co/uqIt3k0sG0 https://t.co/wBwCcQVEZu
— ICC (@ICC) October 9, 2026
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 1-1ന് ഒപ്പമെത്താനും വിൻഡീസിന് സാധിച്ചു. ഒക്ടോബർ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇൻഡോറാണ് വേദി.
Content Highlight: Sanju Samson create a unfortunate record in T20I
