ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനെക്കുറിച്ചും ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും പ്രതികരിച്ച് സിനിമാ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റും പബ്ലിസിസ്റ്റുമായ സംഗീത ജനചന്ദ്രൻ. ഗീതു ഒരു മികച്ച ഫിലിംമേക്കറാണെന്നും ‘ടോക്സിക്കിന്’ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും സംഗീത പറഞ്ഞു.

‘ഗീതുവിന്റെ ജേർണി വളരെ അടുത്ത് നിന്ന് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഒരു വ്യക്തി എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും സിനിമയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിലും അവർ ചെയ്തിട്ടുള്ളത് വളരെ റിമാർക്കബിൾ ആയ കാര്യമാണ്. ഇത്ര വലിയ സ്കെയിലിലും ബജറ്റിലും സൂപ്പർസ്റ്റാറിനെ വെച്ച് ഒരു സിനിമ എൻവിഷൻ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. അതിന് ഗീതുവിന് അർഹിക്കുന്ന അംഗീകാരം നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്,’ സംഗീത പറഞ്ഞു.

ഗീതു മോഹൻദാസ്,ടോക്സിക്. Photo. Screen Grab/ Youtube. IMDb

‘ടോക്സിക്’ സംസാരിക്കുന്ന ലെയേർഡ് ആയിട്ടുള്ള വിഷയങ്ങളെയും ഗീതുവിന്റെ ക്രാഫ്റ്റിനെയും പരിഗണിക്കാതെയാണ് ചിത്രത്തിനെതിരെ വലിയ ഹേറ്റ് ഉണ്ടായതെന്നും സംഗീത അഭിപ്രായപ്പെട്ടു.

‘ഒരു വ്യക്തിയുടെ ഉള്ളിലെ ഇമോഷണൽ കോൺഫ്ലിക്ടുകളെക്കുറിച്ച് സിനിമ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. അത് വളരെ മനോഹരമായി ഗീതു അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു സ്കെയിലിൽ അങ്ങനെയൊരു സിനിമ ചെയ്യാൻ എത്ര പേർക്ക് സാധിച്ചിട്ടുണ്ട് എന്നത് തന്നെ ചോദ്യമാണ്. ഗീതു വളരെ ബ്രില്ല്യന്റായ ഫിലിംമേക്കറാണ്.

അവരുടെ ക്രാഫ്റ്റിന് ഒരു അവസരം പോലും കൊടുക്കാതെ പോയതിൽ വ്യക്തിപരമായി എനിക്ക് നിരാശയുണ്ട്. സിനിമ അർഹിക്കുന്നതിലും മികച്ച പരിഗണന ലഭിക്കേണ്ടതായിരുന്നു. ഗീതുവും സിനിമയുടെ മുഴുവൻ ടീമും അതിന് അർഹരാണ്,’ സംഗീത പറഞ്ഞു.

ഗീതു മോഹൻദാസ്,ടോക്സിക്. Photo. Screen Grab/ Youtube. IMDb

വർഷങ്ങളായി സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചില രീതികളെയും നോർമുകളെയും ചലഞ്ച് ചെയ്യുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയിൽ നിന്നാണ് ഇത്തരം ഹേറ്റ് ഉണ്ടാകുന്നതെന്നാണ് തന്റെ തോന്നലെന്നും സംഗീത കൂട്ടിച്ചേർത്തു. സ്ത്രീയായതുകൊണ്ടുള്ള പ്രശ്നമായി ഇതിനെ കാണുന്നില്ലെന്നും അവർ വ്യക്തമാക്കി.

Content Highlight: Sangeetha talks about toxic movie and geethu mohandas