എഡിറ്റര്‍
എഡിറ്റര്‍
സൈന നെഹ്‌വാള്‍ ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍
എഡിറ്റര്‍
Sunday 28th October 2012 9:51am

പാരിസ്: ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫ്രഞ്ച് സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിച്ചു.

ജര്‍മനിയുടെ ജൂലിയന്‍ ഷെങ്കിനെയാണ് സൈന ഫൈനലില്‍ പാരാജയപ്പെടുത്തിയത്.(21-19,21-8).

മികച്ച പോരാട്ടമായിരുന്നു ഇരുവരും കാഴ്ച്ച വെച്ചത്. ആദ്യ സെറ്റില്‍ ജൂലിയന്‍ സൈനയ്ക്ക് അല്‍പ്പം വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ സൈന ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് വലിയ അധ്വാനമില്ലാതെയാണ് സൈന നേടിയത്.

Ads By Google

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജൂലിയനും സൈനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണിലും ജൂലിയനെ സൈന പരാജയപ്പെടുത്തിയിരുന്നു.

മികച്ച സ്മാഷുകളാണ് സൈനയുടെ പ്രധാന ആയുധം.

ലോക പത്താം നമ്പര്‍ താരം തായ്‌ലന്റിന്റെ രത്ചാനോക്ക് ഇന്‍ന്തോനിനെയായിരുന്നു സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

ഫ്രഞ്ച് ഓപ്പണ്‍ സീരീസില്‍ ആദ്യമായാണ് സൈന ഫൈനലില്‍ പ്രവേശിക്കുന്നത്.

Advertisement