ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് റിയാന്‍ പരാഗും സംഘവും നേടിയത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റെടുത്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ 10 റണ്‍സ് വിജയലക്ഷ്യം ഡിഫന്റ് ചെയ്ത് തുഷാര്‍ ദേശ്പാണ്ഡെയാണ് രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം വിജയം നേടിക്കൊടുത്തത്.
So close… pic.twitter.com/QX1G1KJBTj
— Gujarat Titans (@gujarat_titans) April 4, 2026
മത്സരത്തില്‍ ഗുജറാത്തിനായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സായ് സുദര്‍ശനാണ്. 44 പന്തില്‍ മൂന്ന് സിക്സറും ഒമ്പത് ഫോറുകളും അടക്കം 73 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സായിക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സായിക്ക് സാധിച്ചത്. വെറും 20 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ മിന്നും നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.
ഐ.പി.എല്ലില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, ഇന്നിങ്‌സ്
സായ് സുദര്‍ശന്‍ – 20
ലെന്‍ഡില്‍ സിമ്മണ്‍സന്‍ – 23
ജോസ് ബട്‌ലര്‍ – 24
ഡെവോണ്‍ കോണ്‍വെ – 24
മാത്യു ഹൈഡന്‍ – 25
ക്രിസ് ഗെയ്ല്‍ – 26
Normal 𝐒𝐚𝐢-ghts resumed 😎 pic.twitter.com/XOcBCNMYGc
— Gujarat Titans (@gujarat_titans) April 4, 2026
ജോസ് ബട്ട്‌ലര്‍ (26), കുമാര്‍ കുശാഗ്ര (18), രാഹുല്‍ തെവാട്ടിയ (12), ഷാരൂഖ് ഖാന്‍ (11) എന്നിവരും റണ്‍സ് നേടി. അവസാന ഘട്ടത്തില്‍ റാഷിദ് ഖാനും (24) കഗീസോ റബാദയും (23) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
രാജസ്ഥനായി രവി ബിഷ്‌ണോയി നാല് വിക്കറ്റ് നേടി. നാന്ദ്രേ ബര്‍ഗര്‍, തുഷാര്‍ദേശ്പാണ്ഡെ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
രാജസ്ഥാന് വേണ്ടി യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അര്‍ധ സെഞ്ച്വറി നേടി. ജെയ്‌സ്വാള്‍ 36 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കം 55 റണ്‍സാണ് നേടിയത്. ജുറല്‍ 42 പന്തില്‍ അഞ്ച് വീതം സിക്സറും ഫോറുകളും അടക്കം 75 റണ്‍സ് നേടി. വൈഭവ് സൂര്യവംശി 18 പന്തില്‍ 31 റണ്‍സ് നേടി.
ഗുജറാത്തിന് വേണ്ടി കാഗിസോ റബാദ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസീദ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.
Content Highlight: Sai Sudharsan In Great Record Achievement In IPL As Opener
