ഇന്ത്യന്‍ സിനിമ സംഗീത ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ് സായ് അഭ്യങ്കര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനിരുദ്ധ് രവിചന്ദര്‍ ഒറ്റയ്ക്ക് അടക്കി വാണിരുന്ന തമിഴ് സിനിമയിലേക്ക് കടുത്ത മത്സരവുമായാണ് സായ് എത്തിയത്. ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ കരിയര്‍ ആരംഭിച്ച സായ് മലയാള ചിത്രമായ ബള്‍ട്ടിയിലൂടെയാണ് സംഗീത സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നാലെ തമിഴിലെ പല ഹിറ്റ് ചിത്രങ്ങള്‍ക്കും സംഗീതം ചിട്ടപ്പെടുത്തിയ സായ് കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെ ബി.ജി.എമ്മുകളും ഗാനങ്ങളും ചാര്‍ട്ട്ബസ്റ്ററാക്കി മാറ്റുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ഹിറ്റ് ചിത്രം കറുപ്പിലെ ഗാനങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ സൗത്ത് ഇന്ത്യയൊട്ടാകെ വൈറലായിരുന്നു. വരാനിരിക്കുന്ന അല്ലു അര്‍ജുന്‍-അറ്റ്‌ലീ പാന്‍ ഇന്ത്യന്‍ ചിത്രം രാക്കായ്ക്ക് സംഗീതമൊരുക്കുന്നതും സായിയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ റൗണ്ട് ടേബിളില്‍ സംസാരിക്കവെ ലോകപ്രശ്‌സ്ത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് സായ് പറഞ്ഞതാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു എ.ഐ വീഡിയോയില്‍ സായ് അഭ്യങ്കറിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ക്രിസ്റ്റഫര്‍ നോളന്‍ പറഞ്ഞത് പോലെ അദ്ദേഹത്തെ കൊണ്ട് ഒരു നാള്‍ പറയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ക്രിസ്റ്റഫ്രര്‍ നോളനൊപ്പം അദ്ദേഹത്തിന്റെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഈയിടെ ഒരു എ.ഐ വീഡിയോ ഞാന്‍ കണ്ടിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സായ് അഭ്യങ്കറിന്റെ മ്യൂസിക്കിനെ കുറിച്ച് പറയുന്നതായിരുന്നു ആ വീഡിയോ. ഒരു ദിവസം അതുപോലെ നടക്കുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാന്‍ വര്‍ക്ക് ചെയ്യും,’ സായ് പറഞ്ഞു.
Content Highlight: Sai Abhyankar talks about his wish to work with Christopher Nolan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.