കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് വിജയത്തിന് പിന്നാലെ എന്‍.എസ്.എസിനെ പരിഹസിച്ച് എഴുത്തുകാരന്‍ എസ്. ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ പങ്കുവെച്ചാണ് ഫേസ്ബുക്കില്‍ ഹരീഷിന്റെ പരിഹാസം.

നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല.
ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു.
ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു.
അരകല്ലങ്ങു കുളത്തിലെറിഞ്ഞു.
അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു-  

എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില് കുറിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാതൃഭൂമി ആഴ്ചപതിപ്പില്‍ ഹരീഷിന്റെ മീശ നോവലിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയപ്പോള്‍ മാതൃഭൂമിയില്‍ നിന്ന് നോവല്‍ പിന്‍വലിക്കാന്‍ എന്‍.എസ്.എസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മാതൃഭൂമി ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന എന്‍.എസ്.എസിന്റെ കത്തും പുറത്തായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന് ബോധ്യം വന്നതിനാല്‍ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ആസ്ഥാനത്തു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറിയുടെ പേരില്‍ സംഘടന എല്ലാ താലൂക്ക്- യൂണിയന്‍ സെക്രട്ടറി മാര്‍ക്കും പ്രസിഡന്റ്മാര്‍ക്കും കത്ത് നല്‍കിയത്.


WATCH THIS VIDEO: