ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. നെല്‍സണ്‍ തന്റെ ഇഷ്ടനടനെ മാക്‌സിമം സ്വാഗില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ജയിലര്‍ 2ന്റെ ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ജയിലര്‍ 2ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. പ്രീ ബുക്കിങ്ങിലും വലിയ മുന്നേറ്റമാണ് ജയിലര്‍ 2 നടത്തുന്നത്.
രജിനികാന്തിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ നിന്നുള്ള സാന്നിധ്യം ജയിലര്‍ 2ന് മേലുള്ള പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്. അതിഥിവേഷത്തിലെത്തുന്നവരുടെ ലിസ്റ്റ് തന്നെ വളരെ വലുതാണ്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ക്ക് പുറമെ ഇത്തവണ ഹൃതിക് റോഷന്‍, മിഥുന്‍ ചക്രവര്‍ത്തി, വിജയ് സേതുപതി, സന്താനം എന്നിവരും ജയിലര്‍ 2ന്റെ ഭാഗമാണ്.

എന്നാല്‍ ചിത്രത്തില്‍ നിന്ന് ചില കാമിയോ സീനുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്താനത്തിന്റെ രംഗങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊമേഡിയനായി കരിയറാരംഭിച്ച സന്താനം ഇപ്പോള്‍ നായകവേഷത്തില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സന്താനം രജിനിയുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ജയിലര്‍ 2.
ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറിന് മുകളിലായതിനാലാണ് ഈ രംഗങ്ങള്‍ നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്താനത്തിന് പുറമെ വിജയ് സേതുപതിയുടെ പ്രധാന സീനുകളും കട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഫൈനല്‍ വേര്‍ഷനില്‍ ആകെ രണ്ട് മിനിറ്റ് മാത്രമേ വിജയ് സേതുപതിക്ക് റോളുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം ഭാഗത്തിലേക്ക് ലീഡ് നല്‍കുന്ന കഥാപാത്രമാകും വിജയ് സേതുപതിയുടേത്.

കട്ട് ചെയ്ത സീനുകളില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ഹൃതിക് റോഷന്‍ എന്നിവരുടെ സീനുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായി ജയിലര്‍ 2 മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവില്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകരുമെന്ന് ഉറപ്പാണ്.
വര്‍മന്റെ സാമ്രാജ്യം ഇല്ലാതാക്കിയ ശേഷം അയാള്‍ക്ക് മുകളിലുള്ള സിന്‍ഡിക്കേറ്റിനെ തേടിപ്പിടിച്ച് നശിപ്പിക്കാനുള്ള മുത്തുവേല്‍ പാണ്ഡ്യന്റെ ശ്രമമാണ് രണ്ടാം ഭാഗത്തിന്റെ കഥ. വര്‍മനെക്കാള്‍ അപകടകാരികളായ വില്ലന്മാരാണ് ഇത്തവണയുള്ളത്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ സൂര്യ, വിദ്യാ ബാലന്‍, ഹക്കിം ഷാ, കോട്ടയം നസീര്‍ തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്.
Exclusive Buzz 🚨 • Reportedly, #Santhanam’s entire portion has been cut from #Jailer2. #Rajinikanth had already hinted at his cameo during the #Jailer2 Audio Launch, but reportedly, his cameo has also been completely removed due to time constraints. • Meanwhile, #VijaySethupathi’s portion has reportedly been trimmed. His cameo is said to be less than 2 minutes long, but he is reportedly paving the way for #JAILER3
— Cinema Cinema (@Reyas_Cena25) October 11, 2026
Content Highlight: Rumors that Santhanam’s cameo removed from Jailer 2 movie
