റോട്ടറി ഡിസ്ട്രിക്ട് 3202 ബെസ്റ്റ് പ്രസിഡന്റ് അവാര്‍ഡ് വിഷ്ണു ആര്‍.ജിയ്ക്ക്
Bussiness
റോട്ടറി ഡിസ്ട്രിക്ട് 3202 ബെസ്റ്റ് പ്രസിഡന്റ് അവാര്‍ഡ് വിഷ്ണു ആര്‍.ജിയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th June 2018, 12:53 am

 

2018 വര്‍ഷത്തെ ബെസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് കാറ്റഗറി മൂന്ന് അവാര്‍ഡ് റോട്ടറി സൈബര്‍സിറ്റി പ്രസിഡന്റ് വിഷ്ണു ആര്‍.ജിയ്ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പി.എം ശിവശങ്കരന്‍ വിതരണം ചെയ്തു.

ബെസ്റ്റ് പ്രസിഡന്റ്, ബെസ്റ്റ് ക്ലബ്ബ് തുടങ്ങിയവ ഉള്‍പ്പെടെ 15 അവാര്‍ഡുകളോടെയാണ് റോട്ടറി സൈബര്‍ സിറ്റി ക്ലബ്ബ് ഡിസ്ട്രിക്ട് 3202 തിളങ്ങിയത്.

പ്രമുഖ വ്യവസായ സ്ഥാപനമായ ആര്‍.ജി ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായ വിഷ്ണു ആര്‍.ജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതും, കോഴിക്കോട് ഏറ്റവും കൂടുതല്‍ യുവാക്കളും വ്യവസായികളും ഉള്‍പ്പെടുന്ന ക്ലബ്ബുമായ റോട്ടറി സൈബര്‍ സിറ്റിയുടെ വേറിട്ടതും മികച്ചതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമാണിത്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രധാന്യം കൊടുത്തുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന റോട്ടറി സൈബര്‍ സിറ്റി ക്ലബ്ബ് കോഴിക്കോടിന്റെ മാറുന്ന കാഴ്ചപ്പാടുകളില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. തുടര്‍ന്നും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മാതൃകാപരമായിത്തന്നെ ക്ലബ്ബ് മുന്നോട്ടുകൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.