ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് ലയണല്‍ മെസിയല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഇതിഹാസ താരമായ റൊണാള്‍ഡീഞ്ഞോ. ബാഴ്സയില്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു.
34 വയസുകാരനായ മെസി തന്റെ കരിയറിന്റെ അവസാന കാലത്താണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായിട്ടാണ് മെസി അറിയപ്പെടുന്നത്.
ബാഴ്സയിലും അര്‍ജന്റീനയിലുമായി ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ മെസി ഏഴ് ബാലണ്‍ ഡി ഓര് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ബാഴ്സയുടെയൊപ്പം 35 കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. പുതിയ ക്ലബ്ബായ പി.എസ്.ജിയില്‍ രണ്ട് കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.
മെസിയുടെ നേട്ടങ്ങളും കളി രീതിയും കൊണ്ട് തന്നെ അദ്ദേഹത്തെ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി കണക്കാക്കുന്നവരുണ്ട്. എന്നാല്‍ റൊണാള്‍ഡീഞ്ഞോ പറയുന്നത് മറ്റൊന്നാണ്.

ആരാണ് ഏറ്റവും മികച്ച താരമെന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്നും ഒരുപാട് താരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെലെ, മറഡോണ, എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു.
‘ആരാണ് മികച്ചതെന്ന് പറയാന്‍ പ്രയാസമാണ്, ഒരുപാട് കളിക്കാര്‍ ഉണ്ട്. താരതമ്യം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ക്ക് പെലെയും മറഡോണയും ഉണ്ടായിരുന്നു, അതുപോലെ വേറെയും കൂറേപേര്‍ അവരെല്ലാം അവരവരുടെ സമയത്ത് മികച്ചവരായിരുന്നു,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
🐐 | Of Lionel Messi de beste speler ooit is, dat laat Ronaldinho in het midden. 🤷♂️ pic.twitter.com/kHoDso3ZZt
— Eleven Sports (NL) (@ElevenSportsBEn) September 21, 2022
Content Highlight: Ronaldinho says lionel Messi is not the best player in Football
