ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത്. ഇന്റര്‍നാഷണല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായാണ് പന്ത് മാറിയത്. ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന്റെ നേട്ടം.
മത്സരത്തില്‍ ഒരു സിക്‌സര്‍ നേടിയതോടെയാണ് പന്ത് ഈ റെക്കോഡ് തന്റെ പേരിലാക്കി മാറ്റിയത്. 57 സിക്‌സുകളാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ പന്ത് സ്വന്തമാക്കിയത്. ഈ റെക്കോഡില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനൊപ്പമാണ് പന്ത്.
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സിക്‌സുകളുടെ എണ്ണം 98 ആക്കി ഉയര്‍ത്താനും പന്തിന് സാധിച്ചു. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ സിക്സുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പന്തിന് സാധിക്കും. ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് 100 സിക്സുകള്‍ നേടിയിട്ടുള്ളൂ. ബെന്‍ സ്റ്റോക്സ്, ബ്രെണ്ടന്‍ മക്കല്ലം, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടിട്ടുള്ളത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം, ടീം, സിക്സുകളുടെ എണ്ണം
അതേസമയം മത്സരത്തിന്റെ രണ്ടാം ദിവസവും ഇന്ത്യ മികച്ച സ്‌കോര്‍ നേടി മുന്നേറുകയാണ്. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ദേവദത്ത് പടിക്കലും പന്തുമാണ് ക്രീസിലുള്ളത്.
ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 162 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേ താരം റിട്ടയേഡ് ഹര്‍ട്ടാവുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രഭാത് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 16 റണ്‍സിനാണ് മടങ്ങിയത്. പ്രഭാതാണ് ഇന്ത്യന്‍ ക്യാപ്റ്റനെയും മടക്കിയത്.