ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം നടക്കുകയാണ്. മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ ക്രീസിലുള്ളത് വിക്കറ്റ് കീപ്പര്‍മാരായ ധ്രുവ് ജുറേലും റിഷബ് പന്തുമാണ്. ജുറേല്‍ 77 പന്തില്‍ 43* റണ്‍സും റിഷബ് പന്ത് 70 പന്തില്‍ 44* റണ്‍സുമാണ് നേടിയത്. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് പന്ത് മിന്നും പ്രകടനം തുടരുന്നത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പന്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് പന്തിന് സാധിച്ചത്. കരിയറില്‍ ഇതുവരെ 101 സിക്‌സറുമായാണ് താരം മുന്നേറുന്നത്. ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ മറികടന്നാണ് പന്ത് റെക്കോഡ് പട്ടികയില്‍ മൂന്നാമനായി മുന്നേറിയത്.
Back at the crease and hits the first maximum of his innings 💥
Rishabh Pant joins Dhruv Jurel in the middle 🤝
Updates ▶️ https://t.co/r9FgXSdsMf#TeamIndia | #SLvIND pic.twitter.com/61plI2RT3o
— BCCI (@BCCI) August 24, 2026
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരങ്ങള്‍
ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്) – 138
ബ്രെന്‍ഡന്‍ മക്കല്ലം (ന്യരൂസിലാന്‍ഡ്) – 107
റിഷബ് പന്ത് (ഇന്ത്യ) – 101*
ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 100
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98
അതേസമയം മത്സരത്തിലെ ആദ്യ ദിനത്തില്‍ ഇടതുകൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പന്ത് കളം വിട്ടിരുന്നു. മൂന്നാം സെഷനില്‍, ശ്രീലങ്കന്‍ സീമര്‍ ലഹിരു കുമാരയുടെ ഒരു ഷോര്‍ട്ട് ബോളിലാണ് പന്തിന് പരിക്ക് പറ്റിയത്. 15 പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായാണ് താരം റിട്ടയേഡ് ഔട്ട് ആയത്. തിരിച്ചുവന്ന ശേഷം മികച്ച പ്രകടനമാണ് നടത്തുന്നത്.
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.
ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്‌സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലും പടിക്കലിന്റെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറന്നിരുന്നു.
Content Highlight: Rishabh Pant Achieve Third Place In Most Sixes In Test Cricket
