മാര്‍ബെല്ല: ഐ.എസ്.എല്‍ നാലാം സീസണ്‍ അടുത്ത മാസം ആരംഭിക്കുകയാണ്. കഴിഞ്ഞതവണ അവസാന നിമിഷം കൈവിട്ട കിരീടം ഇത്തവണ കൂടാരത്തിലെത്തിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാരുടെ പരിശീലനം തകര്‍ക്കുകയാണ്. സ്‌പെയിനിലാണ് കേരളാ ടീമംഗങ്ങളുടെ പരിശീലന ക്യാമ്പ് നടക്കുന്നത്.


Also Read: കടബാധ്യത കൂടി; പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനായി എയര്‍ ഇന്ത്യ 1500 കോടി രൂപ വായ്പയെടുക്കാനൊരുങ്ങുന്നു


പരിശീലനം അവസാനഘട്ടത്തിലേക്ക് അടുത്തെങ്കിലും തങ്ങള്‍ നല്ല റിലാക്‌സേഷനിലാണെന്നാണ് കേരളത്തിന്റെ മധ്യനിര താരം റിനോ ആന്റോ പറയുന്നത്. പരിശീലത്തിലെ ചിത്രങ്ങളും ഒഴിവുസമയങ്ങളിലെ തങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങളുമെല്ലാം കേരളത്തിന്റെ സൂപ്പര്‍താരങ്ങളായ റിനോ ആന്റോയും സി.കെ വിനീതും ഫേസ്ബുക്കില്‍ പങ്കുവെക്കാറുണ്ട്.

അത്തരത്തിലൊരു ചിത്രമാണ് താരം ഇന്നും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പരിശീലനത്തിനിടയില്‍ കേരള വിഭവങ്ങളുമായി ഭക്ഷണം കഴിക്കുന്ന സെല്‍ഫി വിനീതാണ് പകര്‍ത്തിയിരിക്കുന്നത്. “എന്റെ പൊന്നോ, ബീഫ്, ചിക്കന്‍,മീന്‍,പായസം, സ്‌പെയിന്‍ ഇല്‍ ആണേലും നല്ല relaxation ഉണ്ട്” എന്ന രസകരമായ ക്യാപ്ഷനോടെയാണ് റിനോ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.


Dont Miss: ‘കൊലവറി തീരാതെ രാഹുല്‍’; ജയ് ഷാക്കെതിരായ ആരോപണത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെയും കോടതി ഇടപെടലിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി


സ്‌പെയിനിലെ തീരദേശ നഗരമായ മാര്‍ബെല്ലയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്ക എന്നിവര്‍ ഇവിടെവെച്ചാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. ഇത്തവണ ഏഴു മലയാളി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴിസിലുള്ളത്.